പത്തായത്തിൽ നിറയെ പാമ്പിൻ മുട്ടകളാണ് : കലഞ്ഞൂർ ജയകൃഷ്ണൻ എഴുതുന്നു
സോവിയറ്റുയൂണിയൻ തകരുന്നതിനും ഏതാണ്ട് 23 വർഷങ്ങൾക്കു മുമ്പ് തന്നെ ആ രാജ്യത്തെ ജനങ്ങൾ കമ്യൂണിസ്റ്റുകാരെ തള്ളിപ്പറഞ്ഞു തുടങ്ങിയിരുന്നുവെന്ന സത്യം 'ആഞ്ഞോളിയിലെ' സഖാക്കളെ പറഞ്ഞു ധരിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ജീവിതം തന്നെ നഷ്ടപ്പെട്ട വ്യക്തിയാണ് യു പി ജയരാജിന്റെ 'ഒരു പൗരന്റെ സംശയങ്ങൾ' എന്ന കഥയിലെ കുഞ്ഞിക്കേളുവേട്ടൻ. വയനാടിന്റെ വനഗർഭത്തിൽ പിറവിയെടുത്തതിന്റെ ഗുണം. "എനിക്കും, നിനക്കും, ഒരായിരം രക്തസാക്ഷികൾക്കും ഇല്ലാത്ത' എന്ത് സ്വകാര്യ രഹസ്യമാണ് ജനങ്ങൾക്കിടയിൽ കിടന്നു വളർന്ന് പെരുകിയ ഒരുവന്" എന്ന് കേളുവേട്ടന്റെ നക്സലൈറ്റായ മകൻ മാധവൻ ചോദിക്കുന്ന ഒരു ചോദ്യം കൂടി, ഈ കഥയിലുണ്ട്....!!
ഇന്നും... മാധവനോളം ധൈര്യം ഇല്ലാത്ത, ഇവിടുത്തെ നാറികമ്മി 'അടിമവംശങ്ങൾ' അറിഞ്ഞിരിക്കേണ്ട ചോദ്യം. പ്രസ്ഥാനത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് വെറുതെ തുലച്ചു കളഞ്ഞ കേളുവേട്ടനെ പോലുള്ളവരുടെ ചരിത്രം കൂടിയാകുന്നുണ്ട് പാർട്ടിയുടെ ഈ വഞ്ചനാ ചരിത്രം.!! 'പ്രത്യയശാസ്ത്ര തകർച്ചയിൽ നിരാശ മൂത്ത് ആത്മഹത്യ ചെയ്തവരെ കൂടി രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തണം' എന്ന എം സുകുമാരന്റെ 'ജനിതകം 'എന്ന കഥയിലെ 'സുചിത്ര ' പറയുന്ന ഈ ഒരു വാചകം കൂടി ഓർമ്മപ്പെടുത്തി നിർത്തുന്നു.!!
രാഷ്ട്രീയ നിരാശയുടെ അന്ത്യത്തിൽ ജീവിതം അവസാനിപ്പിച്ചവരെ ഉദ്ദേശ്യച്ചായിരുന്നത് 'സ്വകാര്യത മറന്നു പോയവരെ കുറിച്ച്.'
പത്തായത്തിൽ നിറയെ പാമ്പിൻ മുട്ടകളാണ്..' അതിലൊരു കഥ അവസാനിക്കുന്നത് ഈ ഒരു വരികളോടാണ്.!!!
കലഞ്ഞൂർ ജയകൃഷ്ണൻ🫵
No comments: