പഞ്ച ഭൂതങ്ങളിലുമുള്ള അഗ്നിയെ ഉപാസിക്കുന്ന ബൃഹത്തായ കർമമാണ് യാഗം: ഡോക്ടർ ഗണേഷ് ജോഗലേക്കർ

പഞ്ച ഭൂതങ്ങളിലുമുള്ള അഗ്നിയെ ഉപാസിക്കുന്ന ബൃഹത്തായ കർമമാണ് യാഗം: ഡോക്ടർ ഗണേഷ് ജോഗലേക്കർ


കോന്നി: പഞ്ചഭൂതങ്ങളാണ് ജീവൻ്റെ അടിസ്ഥാനമെന്നും  പഞ്ച ഭൂതങ്ങളിലും ഉള്ളത് അഗ്നിയാണെന്നും അഗ്നിയെ ഉപാസിക്കുന്നതിലൂടെ ലോക നൻമ കൈവരുന്നുമെന്നും ഡോക്ടർ ഗണേഷ് ജോഗലേക്കർ പറഞ്ഞു. കോന്നി ഇളകൊള്ളൂർ അതിരാത്ര യാഗ ശാലയിൽ യാഗ ജ്ഞാനം പകർന്നു നൽകുകയായിരുന്നു അദ്ദേഹം.


ഗൃഹ്യകർമ്മവും ശ്രൗതകർമവും മനുഷ്യൻ അനുഷ്ടിക്കണം. ഗൃഹ്യ കർമ്മങ്ങൾക്ക് സാധാരണ ജ്ഞാനം മതി. വിശേഷ ജ്ഞാനം വേണ്ട ശ്രൗത കർമമാണ് അതിരാത്രത്തിലൂടെ യാഗശാലയിൽ നടക്കുന്നത്.


യജമാനനാണ് യാഗത്തിൻ്റെ അധികാരി. സമസ്ഥ ലോകത്തെയും പ്രധിനിധീകരിക്കുന്ന യജമാനൻ കടുത്ത തപസ്സിലാണ്. ജലപാനം പോലും വർജ്ജിച്ച തപസ്സിന് ശേഷം ദീക്ഷ വാങ്ങി അതിരാത്രം നടത്തുകയാണ്. അത് എല്ലാ തരത്തിലുമുള്ള നൻമകൾ നമുക്ക് നേടിത്തരും. മംഗളകരമായ വാക്കുകൾ പറയുക, കേൾക്കുക, കാണുക, അനുവർത്തിക എന്ന പ്രക്രിയയാണ് നടക്കുന്നത്. ഭദ്രം കർണേഭി എന്നു തുടങ്ങുന്ന വേദ മന്ത്രത്തിൻ്റെ സാക്ഷാത്കാരമാണ്. 


യജത്രാ: യജിച്ചു കൊണ്ട് കർമം ചെയ്യുമ്പോഴാണ് 100 വർഷം സ്വസ്ഥമായി ജീവിക്കാൻ കഴിയുക. യജിച്ചു കൊണ്ട് ചെയ്യുന്ന കർമ്മാണ് യാഗം. മനുഷ്യൻ മാത്രമല്ല മൃഗങ്ങളും, പക്ഷികളും, സസ്യങ്ങളും യ 'ജനത്തോടെ ചെയ്യുന്ന കർമാണ് യാഗം. ഭഗവത് ഗീതയിൽ പല തരത്തിലുള്ള യജ്ഞങ്ങൾ പറയുന്നു.


സർവ്വ യാഗങ്ങളും സോമയജ്ഞമാണ്. അഗ്നിയെ പ്രീതിപ്പെടുത്തുമ്പോൾ  സോമൻ അതിന് സംരക്ഷണം നൽകുന്നു. അനേകം ദേവതമാരിൽ എതിനെ ഭജിച്ചാലും അത് എത്തിച്ചേരുക അഗ്നിയിലാണ്. - യജമാനനും പത്നിയും നമുക്ക് വേണ്ടി അഗ്നിയെ ഉപസിക്കുന്നു.


യാഗം എല്ലാവരും കാണുകയും . കേൾക്കുകയും ചെയ്യണം. യാഗശാലയെ  പ്രദക്ഷണം വക്കുക എന്ന കർമമാണ് ഭക്തർ ചെയ്യേണ്ടത്. ദിവസേന മന്ത്രവും, കർമ്മവും, ഹോമാദികളും നടക്കും. രാവിലെയും ഉച്ചക്കും, വൈകിട്ടും 7 പ്രദക്ഷണം വക്കുന്നതാണ് സമ്പൂർണ യാഗ സമർപ്പണം. കാടാതെ പ്രഭക്ഷണം വക്കാനും ധൂമം നേരിട്ട് പകർന്നു കിട്ടാത്തവരും ദാനത്തിലൂടെ പങ്കാളി ആകണം.


ജലത്തിൻ്റെ ഒഴുക്കിലൂടെ ജലം ശുദ്ധമാകുന്ന പോലെ യാഗ ദാനത്തിലൂടെ സംഭരിച്ച ധനം ശുദ്ധമാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.


No comments:

Powered by Blogger.