ഇളകൊളളൂർ അതിരാത്ര യാഗം ആരംഭിച്ചു
വൈകിട്ട് 6 മണിക്കു ശേഷമുള്ള ശുഭ മുഹൂർത്തത്തിൽ യാഗ വൈദികർ ഒരുമിച്ച് യാഗവിളക്കിലേക്ക് അഗ്നി പകർന്നാണ് അതിരാത്രത്തിന് തുടക്കമായത്. തുടർന്ന് സാസ്കാരിക സമ്മേളനം നടന്നു. കേസരി വാരികയുടെ പത്രാധിപർ എൻ ആർ മധു യാഗങ്ങളുടെ പ്രസക്തിയെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എൻ ജി ഉണ്ണികൃഷ്ണൻ ഇടപ്പാവൂർ യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു.
സർവ്വ ശൂദ്ധിക്കായി പവിത്രേഷ്ടിയും സായമഗ്നിഹോത്രവും രാത്രി വൈകി നടന്നു. ആരംഭം സോമയാഗത്തിലാണ്. 6 ദിവസം അത് തുടരും. തുടർന്ന് സംപൂർണ അതിരാത്ര യാഗത്തിലേക്കു കടക്കും. മെയ് 1 നു ഉച്ചതിരിഞ്ഞു 3 മണിക്ക് പൂർണാഹുതി നടക്കും.
ഡോക്ടർ ഗണേഷ് ജോഗ്ലേക്കർ ആണ് അതിരാത്രത്തിൽ പ്രധാന ആചാര്യ പദവി വഹിക്കുന്നത്. മഹായാഗത്തിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും ഭക്തർക്ക് അവസരമൊരുക്കിയിട്ടുണ്ട്. യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെ പൂജകൾ അർപ്പിക്കാം.. പി ആർ മുരളീധരൻ നായരാണ് ജനറൽ കൺവീനർ. വിഷ്ണു മോഹൻ ചെയർമാനായുള്ള സംഹിതാ ഫൗണ്ടേഷൻ ആണ് സംഘാടകർ. രക്ഷാധികാരി അനീഷ് വാസുദേവൻ പോറ്റി, കെ സി പ്രദീപ് കുമാർ ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ ബബിലു ശങ്കർ, വി പി അഭിജിത്ത്, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, ഗിരീഷ് ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാഗം നടക്കുന്നത്.
No comments: