അതിരാത്രം: യജ്ഞശാലകളുടെ പണി പൂർത്തീകരിച്ചു
കോന്നി: 21 മുതൽ മെയ് 1 വരെ കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രത്തിനായുള്ള യജ്ഞ ശാലകളുടെ പണികൾ പൂർത്തിയായി. പ്രത്യകമായുള്ള 3 യജ്ഞ മണ്ഡപങ്ങളും അനുബന്ധ ശാലകളും ഉൾക്കൊള്ളുന്നതാണ് സമ്പൂർണ യജ്ഞശാല. സന്ദർശകർക്കായി യജ്ഞ ശാലകൾക്കു ചുറ്റും നിർമിച്ചിരിക്കുന്ന നടപ്പന്തലുകളും പൂർത്തിയായിട്ടുണ്ട്.
വൈദികർ നാളെ മുതൽ എത്തി തുടങ്ങും. ഡോക്ടർ ഗണേഷ് ജോഗ്ലേക്കർ ആണ് പ്രധാന ആചാര്യൻ. അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് 41 വൈദികർ നടത്തുന്ന അതിരാത്രം ആരംഭിക്കാനൊരുങ്ങുന്നത്. ഏപ്രിൽ 21 നു വൈകിട്ട് 3 മണിക്ക് യജ്ഞ കുണ്ഡത്തിലേക്കു അന്ഗ്നി പകർന്നു പ്രാതരഗ്നിഹോത്രം നടക്കും. ഇതോടെ അതിരാത്രത്തിനു തുടക്കമാകും. സർവ്വ ശൂദ്ധിക്കായി പവിത്രേഷ്ടിയും സായംഅഗ്നിഹോത്രവും നടക്കും. ആദ്യ 6 ദിവസം സോമയാഗം തന്നെയാകും നടക്കുക. തുടർന്ന് അനുസ്യൂതം യാഗം നടക്കും. മെയ് 1 നു ഉച്ചതിരിഞ്ഞു 3 മണിക്ക് യാഗ ശാലകൾ അഗ്നിക്ക് സമർപ്പിക്കുന്ന പൂർണാഹുതി നടക്കും.
പ്രധാന ഓഫിസുകളുടെ പണി യാഗശാലക്കെതിർവശത്തായി പൂർത്തിയായിട്ടുണ്ട്. നിലവിൽ വ്യാപാര സ്റ്റാളുകളുടെ പണികളാണ് പുരോഗമിക്കുന്നത്. ശബ്ദ വെളിച്ച സംവിധാനങ്ങളുടെ പണികൾ ഇന്ന് രാത്രിയോടെ പൂർത്തിയാകും. അതിരാത്രനായുള്ള മുന്നൊരുക്കങ്ങൾ കാണുന്നതിനായി ധാരാളം ഭക്തരാണ് ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നത്
മഹായാഗത്തിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും ഭക്തർക്ക് അവസരമൊരുക്കിയിട്ടുണ്ട്. യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെ പൂജകൾ അരിപ്പിക്കാം.
No comments: