അതിരാത്രം: ധ്വജ പ്രതിഷ്ഠ നടത്തി

 അതിരാത്രം: ധ്വജ പ്രതിഷ്ഠ നടത്തി

കോന്നി: കോന്നി ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്ര യാഗത്തിന്റെ വിളംബര പ്രതീകമായി ധ്വജ പ്രതിഷ്ഠ നടത്തി. സംഹിത ഫൗണ്ടേഷൻ രക്ഷാധികാരി അനീഷ് വാസുദേവൻ പോറ്റിയാണ് ഇന്നലെ രാത്രി 8 നു പ്രതിഷ്ഠ നടത്തിയത്. പ്രതിഷ്ഠക്കു മുമ്പായി ധ്വജ പ്രയാണ ഘോഷയാത്ര നടന്നു. രാവിലെ 9.30 നു തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിൽ പൂജിച്ച ധ്വജം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചു യാഗം നടക്കുന്ന ക്ഷേത്രത്തിൽ എത്തുകയായിരുന്നു.  പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ധ്വജം ക്ഷേത്രത്തിലെ പൂജാദികൾക്കു ശേഷം കവടിയാർ കൊട്ടാരത്തിലെ ആദിത്യവർമ ഏറ്റുവാങ്ങി അതിരാത്ര സംഘാടകർക്ക്‌ കൈമാറുകയായിരുന്നു.


ആറ്റുകാൽ ദേവി ക്ഷേത്രം,  പഴവങ്ങാടി ഗണപതി ക്ഷേത്രം, കരിക്കകം ശ്രിചാമുണ്ടീ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിച്ചു ഉച്ചക്ക് 2.30 ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ എത്തി ചേരും. തുടർന്ന് വെട്ടിക്കവല മഹാദേവർ ക്ഷേത്രം, പട്ടാഴി ദേവീ ക്ഷേത്രം, കമുകുംചേരി തിരുവിളങ്ങോനപ്പൻ ക്ഷേത്രം, പത്തനാപുരം കവലയിൽ ഭഗവതി ക്ഷേത്രം, കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രം, കൂടൽ ശ്രീദേവി ക്ഷേത്രം, കോന്നി മഠത്തിൽകാവ് ഭഗവതി ക്ഷേത്രം, കോന്നി മുരിങ്ങമംഗലം ശ്രീമഹാദേവർ ക്ഷേത്രം, കോന്നി ചിറക്കൽ ധർമശാസ്താ ക്ഷേത്രം തുടങ്ങിയ കസ്ത്രങ്ങൾ സന്ദർശിച്ചാണ് ഇളകൊള്ളൂർ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. 


ധ്വജ പ്രയാണ സമിതി രക്ഷാധികാരി ബബിലു ശങ്കർ ജനറൽ കൺവീനർ വി പി  അഭിജിത്ത്, അനീഷ് വാസുദേവൻ പോറ്റി, വിഷ്ണു മോഹൻ, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, ഗിരീഷ് ഗോപി തുടങ്ങി വിവിധ ഹൈന്ദവ നേതാക്കൾ  ഘോഷയാത്രക്ക്‌ നേതൃത്വം നൽകി.



No comments:

Powered by Blogger.