കോന്നി ഇളകൊള്ളൂർ അതിരാത്രം 2024 ഏപ്രിൽ 21 മുതൽ മെയ് 1 വരെ
ഹിന്ദു വൈദിക ശ്രൗത പാരമ്പര്യത്തിലെ ഏറ്റവും ഉയർന്ന യാഗമാണ് അതിരാത്രം. ഏറ്റവും പുരാതനവും ദൈർഘ്യമേറിയതും ആയ ആനുഷ്ഠാനമാണ് അതിരാത്രം. അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്‌ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയ്യെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു.
മധ്യ തിരുവിതാംകൂറിൽ ആദ്യമായാണ് അതിരാത്രം നടക്കുക. 2015 ൽ സോമയാഗം നടത്തി ചരിത്രം സൃഷ്‌ടിച്ച ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രാങ്കണം തന്നെയാണ് അതിബ്രിഹത്തായ അതിരാത്രത്തിനും വേദിയാകുക. സോമയാഗത്തെ വൻ വരവേൽപ്പോടെയാണ് വിശ്വാസികൾ ഏറ്റെടുത്തത്. അതിരാത്ര സംയോജനത്തിനായി ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോക്ടർ ചേന്നാസ് ദിനേശൻ നമ്പൂതിരി ചെയർമാനായുള്ള സ്വാഗത സംഗം രൂപീകരിച്ചു.
കോന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഹിതാ ഫൗണ്ടേഷൻ ആണ് അതിരാത്രത്തിന്റെ സംഘാടകർ. വിഷ്‌ണു മോഹൻ ചെയർമാനായുള്ള ഫൗണ്ടേഷൻന്റെ മാനേജിങ് ട്രസ്റ്റി കെ സി പ്രദീപ് കുമാർ ആണ്. അതിരാത്രം കേരളക്കരയിൽ മുഴുവൻ തരംഗമാകുന്നുവെന്നാണ് വിശ്വാസികളുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലാകുന്നത്,
No comments: