അധ്യാപക വൃദ്ധി തപസ്സാക്കി ഒരു കൂട്ടംLKG/LP/UP അധ്യാപകർ (VKNM VHSS)
പപത്തനംതിട്ട: പഠനമുറി കുട്ടികൾക്ക് പറുദീസയാക്കി അധ്യാപികമാർ. വയ്യാറ്റുപുഴ വി കെ എൻ എം വി എച്ച് എസ് സ്‌കൂളിലെ LKG LP/UP അധ്യാപകരാണ് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വക്കുന്നത്. ഇവരുടെ ശ്രദ്ധേയമായ പഠന രീതികളാണ് വിദ്യാർഥികളെ വലിയ രീതിയിൽ പ്രചോദിപ്പിക്കുന്നത്. ടീച്ചർമാർ കുട്ടികൾക്ക് അമ്മയും ടീച്ചറും, സഹോദരിയും, കളികൂട്ടുകാരിയും ഒക്കെ ആണെങ്കിലും കുറുമ്പ് കാണിക്കുമ്പോൾ ശകാരിക്കുകയും ചെയ്യും. ഡാൻസ് പഠിപ്പിക്കും, കായിക വിഷയങ്ങളിൽ ശ്രദ്ധ നൽകും, വരയും എഴുത്തും പ്രസംഗവുമൊക്കെ പഠിപ്പിക്കുകയും വേദികളിൽ അവതരിപ്പിക്കാൻ സഹായിക്കുകയും ഒപ്പം പങ്കെടുക്കുകയും ചെയ്യും. സ്‌കൂളിലെ HM ഷൈലജ ടീച്ചർ ഇവർക്ക് വേണ്ട പൂർണ പിന്തുണയും നൽകുന്നു. തികച്ചും മാതൃകാപരമായ വിദ്യാഭ്യാസ രീതി. അടിസ്ഥാന സൗകര്യങ്ങളുടെ വലിയ അപര്യാപ്തതയിൽ നിന്നുകൊണ്ടാണ് അധ്യാപകർ മികച്ച പഠന നിലവാരം ഉറപ്പാക്കുന്നത്.
പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാഭ്യാസ രംഗം അതുണ്ടായ കാലം മുതൽ വിമർശനങ്ങൾക്ക് പാത്രമാകാറുണ്ട്. സർക്കാർ ശമ്പളം നൽകുകയും ഒരു സ്വകാര്യ വ്യക്തിയോ കൂട്ടായ്മയോ മാനേജരായി ഭരണം നടത്തുകയും ചെയ്യുന്ന എയ്ഡഡ് സ്‌കൂളുകൾ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് എല്ലാ കാലത്തും ധാരാളം കളങ്കം വരുത്താറുണ്ട്. എന്നാൽ സർക്കാർ നേരിട്ട് നടത്തുന്ന വിദ്യാഭാസ സ്ഥാപനങ്ങളെക്കാൾ 100 ഇരട്ടി മികച്ച വിദ്യാദാനം പ്രദാനം ചെയ്യുന്ന എയ്ഡഡ് സ്‌കൂളുകൾ ഉണ്ടെന്നതാണ് മറ്റൊരു വശം. അതിനുദാഹരണമാണ് വയ്യാറ്റുപുഴ വി കെ എൻ എം വി എച്ച് എസ് എസ്സിലെ LP വിഭാഗം. പത്തനംതിട്ട DEO, സ്‌കൂൾ ഭരണ കാര്യങ്ങൾ നോക്കുന്ന DEO ഓഫിസ് ഉദ്യോഗസ്ഥ എന്നിവർ വലിയ പിന്തുണയാണ് നൽകുന്നത്. തികച്ചും മാതൃകാപരമായ ഈ പഠന പദ്ധതി അഭിനന്ദനാർഹം തന്നെ.
ക്ളാസ്സില്ലാത്ത ഒരു ദിവസം ഓരോ കുട്ടിക്കും ഒരു മടുപ്പായി തോന്നുന്ന സംവിധാനത്തിലേക്ക് ഒരു നാലാം ക്ലാസ്സ് വിദ്യാർഥിയെ പറിച്ചു നടന്നുവെങ്കിൽ അതൊരു വിപ്ലവകരമായ സ്വാധീനം ചെലുത്താലാണ്. വളരെ പിന്നോക്കമായ ഒരു മേഖലയിൽ ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ധർമമാണ് ഈ ടീച്ചർമാർ നിറവേറ്റുന്നത്. ഇതെനിക്കെന്റെ തപസ്സാണെന്നനാണ് ടീച്ചർമാർ പറയുന്നത്.

നിലവിൽ എഴുത്തും വായനയും അറിയാത്ത ഒരു കുട്ടി പോലും സ്‌കൂളിൽ 4 ആം ക്ലാസ്സിലില്ല. തുടക്കത്തിൽ ഇതായിരുന്നില്ല സ്ഥിതി. 5 ആം ക്ലസ്സിലേക്കു കടക്കുന്ന ഒരു കുട്ടിക്ക് എഴുത്തും, വായനയും അറിയുകയും പട്ടിക ചൊല്ലാൻ പഠിക്കുകയും അവനിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പറ്റി അവനെ ബോധ്യപ്പെടുത്തുകയും ചെയ്താൽ തുടർന്നുള്ള അവന്റെ പഠനം സ്വാഭികമായി തന്നെ വിജയകരമായിരിക്കും എന്നാണു ടീച്ചർമാർ അവകാശപ്പെടുന്നത്. ഇത് ചെയ്യാനുള്ള ട്രെയിനിങ് സർക്കാർ BRC വഴി ഓരോ വർഷവും തരുന്നുണ്ട്. വിദ്യാഭാസ മേഖലയിൽ സർക്കാർ വലിയ ശ്രദ്ധ നൽകുന്നു. മികച്ച ട്രൈനിംഗാണ് ഓരോ വർഷവും കിട്ടുന്നതെന്നും അധ്യാപിക വിജയ ലക്ഷ്മി സാക്ഷ്യപ്പെടുത്തുന്നു. കുട്ടികൾക്ക് ഇന്റർവെൽ സമയങ്ങളിൽ എഴുത്തും വായനയും പഠിപ്പിക്കുന്ന പ്രത്യേക രീതികൾ ആരംഭിച്ചു. ആദ്യമൊക്കെ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഇന്നതവർക്ക് ഇടവേളകളിൽ അക്ഷര നിശ്ചയം വരുത്തുന്ന കളികൾ കളിക്കുന്നത് വലിയ ആവേശമാണ്.
ടീച്ചിങ് നോട്ട്, അറ്റൻഡൻസ്, മികവ് ബുക്ക്, കുട്ടികളുടെ ഭക്ഷണ വിവരങ്ങൾ, മറ്റു രേഖകൾ എല്ലാം കിറു കൃത്യമായി സൂക്ഷിക്കുന്നു. ക്ലാസ്സിലെ കുട്ടികളുടെ മാതാപിതാക്കളുടെ വാട്സ്ആപ് ഗ്രൂപ്പുകൾ നിർമിച്ചു രക്ഷകര്താക്കളെയും പഠന പദ്ധതികളിൽ പങ്കാളികളാകുന്നു. എല്ലാ രക്ഷകര്താക്കളെയും ആഴ്ചയിൽ ഒരിക്കൽ ഫോണിൽ നേരിട്ട് ബന്ധപ്പെടുന്നു. അവരുടെ പരാതികൾ കേൾക്കുകയും സ്‌കൂളിൽ നടക്കുന്ന സംഭവങ്ങളുടെ ശരിയും തെറ്റും ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ സ്വകാര്യ സന്തോഷങ്ങളിലും ദുഖങ്ങളിലും പങ്കു ചേരുന്നു. കുട്ടികൾ ക്ലാസിൽ നിശ്ചിത സമയത്തെത്താതിരുന്നാൽ രക്ഷകർത്താക്കളെ ബന്ധപ്പെടുന്നു. വൈകിട്ട് നിശ്ചിത സമയത്തു കുട്ടികൾ വീട്ടിൽ എത്തിയില്ലെങ്കിൽ രക്ഷകർത്താക്കൾ ടീച്ചറിനെ വിളിച്ചു പറയുന്നു.
ക്ളാസ്സില്ലാത്ത ഒരു ദിവസം ഓരോ കുട്ടിക്കും ഒരു മടുപ്പായി തോന്നുന്ന സംവിധാനത്തിലേക്ക് ഒരു നാലാം ക്ലാസ്സ് വിദ്യാർഥിയെ പറിച്ചു നടന്നുവെങ്കിൽ അതൊരു വിപ്ലവകരമായ സ്വാധീനം ചെലുത്താലാണ്. വളരെ പിന്നോക്കമായ ഒരു മേഖലയിൽ ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ധർമമാണ് ഈ ടീച്ചർമാർ നിറവേറ്റുന്നത്. ഇതെനിക്കെന്റെ തപസ്സാണെന്നനാണ് ടീച്ചർമാർ പറയുന്നത്.
പങ്കജാക്ഷൻ അമൃത
No comments: