തിരുവനന്തപുരം: മിഴി തുറന്ന് അയ്യാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സ്പിരിച്യുൽ സ്റ്റഡീസ് (AIMSS). തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന റിലീജിയസ് കൂട്ടായ്മയായ വെള്ളാള വംശജർ ചേർന്ന് രൂപീകരിച്ച കേരള വെള്ളാളമഹാസഭയുടെ സഹോദര സ്ഥാപനമാണ് എയിംസ്. ഗുരുക്കൻമാരുടെ ഗുരു എന്നറിയപ്പെടുന്ന തൈക്കാട് അയ്യാവ് സ്വാമികളുടെ ആത്മീയ ദർശനങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനയാകും ഇത്.
അയ്യാ മിഷൻ ട്രസ്റ്റ് ചെയർമാൻ ഡോ.ആർ. രവികുമാർ കഴിഞ്ഞ ദിവസം AIMSS ന്റെ കോര്പറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോക്ടർ വേലായുധൻ മുഖ്യ പ്രഭാഷണം നടത്തി. മാർച്ച് 10 ന് തിരുവനന്തപുരത്ത് സംഘടനാ തലത്തിലുള്ള പ്രവർത്തനോൽഘാടനം നിർവഹിക്കും. KVMS പ്രസിഡണ്ട് ഡോക്ടർ ശശിധരൻ പിള്ള പങ്കെടുക്കും. പ്രശസ്ത സിനിമ നിർമാതാവ് SC പിള്ളയാണ് AIMSS ന്റെ ആദ്യ ചെയർമാൻ. കേരള വെള്ളാളമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി മണക്കാട് ആർ പദ്മനാഭനാണ് ജനറൽ സെക്രട്ടറി. കേരള സർക്കാരിന്റെ മുൻ ജലനിധി ഡയറക്ടറും, എഴുത്തുകാരനും പ്രഭാഷകനും, പ്രകൃതി ശാശ്ത്രജ്ഞനുമായ ഡോക്ടർ വി സുഭാഷ് ചന്ദ്ര ബോസാണ് CEO.
സമൂഹത്തിന്റെ നാനാ തുറകളിലുള്ള വളർച്ചക്കായി വിദ്യാഭ്യാസ പദ്ധതികൾക്ക് രൂപം കൊടുക്കുകയും ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുക എന്നത് AIMSS ന്റെ മുഖ്യ ലക്ഷ്യമാണ്. കൂടാതെ വിവിധ രംഗങ്ങളിൽ പ്രൊഫഷണലുകളെ വളർത്തി എടുക്കുക, സിവിൽ സർവീസ് പരീക്ഷകൾക്ക് കുട്ടികളെ പ്രാപ്തരാക്കുക, നീറ്റ് തുടങ്ങിയ മത്സര പരീക്ഷകളിൽ കുട്ടികൾക്ക് സഹായം നൽകുക തുടങ്ങിയവ ആദ്യ ഘട്ടത്തിൽ തന്നെ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി AIMS Educare പദ്ധതി ആരംഭിച്ചു കഴിഞ്ഞു. കൂട്ടായ്മയിലുള്ള തൊഴിലില്ലാത്തവർക്ക് തൊഴില് കണ്ടുപിടിക്കാൻ പ്രത്യേകം സഹായം ഒരുക്കുന്ന പദ്ധതി ഏറെ ശ്രദ്ധ ആകർഷിക്കുന്നു. വീട്ടമ്മമാർക്ക് വ്യവസായം ആരംഭിക്കാൻ സാമ്പത്തിക സഹായവും ട്രെയിനിങ് പ്രോഗ്രാമുകളും ഒരുക്കും. KVMS എഡ്യൂക്കേഷണൽ സൊസൈറ്റി വഴി പിന്നോക്ക മേഖലകളിൽ പ്രത്യേകം രൂപകൽപന ചെയ്ത പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കും.

No comments: