കേരള വെള്ളാള മഹാ സഭ (KVMS) പൊതുയോഗം പ്രഖ്യാപിച്ചു

 

പത്തനംതിട്ട: കേരള വെള്ളാള മഹാ സഭ (KVMS)  പൊതുയോഗം പ്രഖ്യാപിച്ചു. 6 വർഷമായി സംഘടനയുടെ പൊതുയോഗം നടക്കാതിരിക്കുന്നതിനാൽ പൊതുയോഗ അംഗങ്ങൾ നേരിട്ടു വിളിച്ച പൊതുയോഗം ഒകോബാർ 1 നു തിരുവനന്തപുരം മണകാട് ആറ്റുകാൽ ദേവീ ക്ഷേത്രത്തിനു സമീപമുള്ള അവിട്ടം തിരുനാൾ ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ വച്ചാണ് നടക്കുന്നത്.  രാവിലെ 10 മണിക്കാരംഭിക്കുന്ന പൊതുയോഗം വൈകിട്ട് 4 മണി വരെ തുടരും.


പൊതുയോഗത്തിന്റെ സംഘാടക സമിതി ജനറൽ കൺവീനറായി സിനിമാ നിർമാതാവും KVMS മുൻ സ്റ്റേറ്റ് വൈസ്  പ്രസിഡന്റുമായ എസ് സി പിള്ളയെ തെരെഞ്ഞെടുത്തു. ശ്രി പി എസ് വരദൻ, ശ്രി അമ്പിളി പിള്ള തുടങ്ങിയവർ കൺവീനർമാരാണ്. 2017 മുതൽ 2023 വരയുള്ള സാമ്പത്തിക വര്ഷങ്ങളിലെ റിപ്പോർട്ടും കണക്കും വരാനിരിക്കുന്ന വർഷത്തെ ബജറ്റുമാണ് പ്രധാനമായും പൊതുയോഗത്തിന്റെ പരിഗണനയിൽ വരുന്നത്.  സംഘടനയുടെ ഭരണഘടനയിൽ തെരഞ്ഞെടുപ്പും നടപടി ക്രമങ്ങളും പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ KVMS പൊതുയോഗം പുതിയ ഡയറക്ടർ ബോർഡിനെ അംഗീകരിക്കേണ്ടതുണ്ട്. ഇത് പ്രധാന പ്രതിസന്ധിയായാണ് വിലയിരുത്തപ്പെടുന്നത്.


നിലവിലെ KVMS ഡയറക്ടർ ബോർഡ് കഴിഞ്ഞ മാർച്ച് 5 നാണ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പുതിയ ബോർഡ് നിലവിൽ വന്നെങ്കിലും പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഖജാൻജി തുടങ്ങിയവരും പ്രധാനപ്പെട്ട മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും തുടരുകയായിരുന്നു. ഫെബ്രുവരി 26 നു നടന്ന തെരെഞ്ഞെടുപ്പ് സാധുവല്ലെന്നു കാട്ടി ഒരു വിഭാഗം ബഹിഷ്കരിച്ചിരുന്നു. KVMS ന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിൽ അപാകത ഉണ്ടെന്നു കാട്ടി ഒരു വിഭാഗം രംഗത്തു വന്ന സാഹചര്യത്തിൽ പൊതുയോഗം പ്രഖ്യാപിച്ചിരിക്കുന്നത് ചൂടേറിയ വാഗ്‌വാദങ്ങൾക്കു വഴി വച്ചേക്കും. കാൽ കോടിയോളം രൂപയുടെ അഴിമതിയാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. എന്നാൽ അഴിമതി വെറും ആരോപണമാണെന്നാണ് ഭരണപക്ഷം പറയുന്നത്. എന്നാൽ ഡയറക്ടർ ബോർഡ് നിയോഗിച്ച കമ്മീഷൻ കണ്ടെത്തിയ നിർമാണത്തിലെ അളവിലെ കുറവ് ഭരണ സമിതിക്കു കീറാമുട്ടിയാണ്. 


KVMS ഭരണഘടനയിലെ പ്രത്യേക നിർദ്ദേശപ്രകാരം പൊതുയോഗ അംഗങ്ങൾക്ക് പൊതുയോഗം വിളിക്കാനുള്ള അവകാശം ഉപയോഗിച്ചാണ് നിലവിലെ പൊതുയോഗം വിളിച്ചിരിക്കുന്നത്.


No comments:

Powered by Blogger.