വി എച്ച് പി വാർഷിക സമ്മേളനം നടത്തി

വി എച്ച് പി വാർഷിക സമ്മേളനം നടത്തി 


വടശേരിക്കര: വിശ്വ ഹിന്ദു പരിഷത് പ്രഖണ്ഡ് വാർഷിക സമ്മേളനവും ഏകദിന ശിബിരവും നടത്തി. വടശേരിക്കര എൻ എസ് എസ് ഓഡിറ്റോറിയത്തിൽ കൂടിയായ സമ്മേളനം വി എച്ച് പി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: അനിൽ വിളയിൽ ഉത്‌ഘാടനം ചെയ്തു. സംസ്ഥാന സഹ സത്‌സംഗ് പ്രമുഖ് ഉണ്ണി കൃഷ്ണൻ കുളത്തുപ്പുഴ, സംസ്ഥാന മാതൃ ശക്തി സംയോജിക മിനി ഹരികുമാർ, ജില്ലാ പ്രസിഡണ്ട് അനിൽ പി നായർ, വൈസ് പ്രസിഡന്റ് സി കെ സോമ ശേഖരൻ നായർ, സെക്രട്ടറി ചന്ദ്രൻ, ധർമ പ്രസാർ പ്രമുഖ് പി ആർ ബാലൻ, പ്രഖണ്ഡ് പ്രസിഡണ്ട് വി ആർ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.



സമ്മേളനത്തിൽ വടശേരിക്കര പ്രഖണ്ഡ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ട്  കെ ജി സുരേന്ദ്രൻ, രക്ഷാധികാരി അട്ടത്തോട് ഊരു മൂപ്പൻ  നാരായണൻ, സെക്രട്ടറി അനിൽ കുമാർ, മാതൃ സമിതി സംയോജിക  സുലേഖ സുരേന്ദ്രൻ എന്നിവരാണ് പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവർ.  

No comments:

Powered by Blogger.