പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോൽ ശൈവ സമ്പ്രദായത്തിലെ ധാർമിക ബോധ സൂചന
ശൈവ സമ്പ്രദായത്തിന്റെ പ്രഥമ ഗണനീയ പ്രയോക്താക്കൾ തമിഴ് വംശജരായ കശ്യപ ഗോത്രത്തിൽ പെട്ട വെള്ളാള കുലങ്ങളാണ്. ഭാരതത്തിൽ, പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ ഇന്ന് പ്രചാരത്തിലിരിക്കുന്ന ശൈവ സമ്പ്രദായം ആരംഭിക്കുന്നത് വെള്ളാള കുല സന്യാസ ശ്രെഷ്ഠനായ നമശ്ശിവായ മൂർത്തികളാണ്. അദ്ദേഹമാണ് തിരുവാടുതുറൈ ആധീനം സ്ഥാപിച്ചത്.
18 വെള്ളാള കുല ആധീനങ്ങളുണ്ട്. 18 ആധീനങ്ങളിൽ സാമ്പ്രദായികവും, ആധികാരികവുമായ ആധീനമായി കരുതപ്പെട്ടിരുന്നത് തിരുവാടുതുറൈ ആധീനം ആണ്. ഈ ആധീനത്തിന്റെ അധികാര പ്രതീകമാണ് ചെങ്കോൽ. ചെങ്കോൽ (ശ്ശെങ്കോൽ) - ശെമ്മാൾ എന്ന തമിഴ് പദത്തിൽ നിന്നാണ് ശ്ശെങ്കോൽ എന്ന പദമുണ്ടായത്. നീതി, ധര്‍മ്മം, ധാര്‍മ്മികത്വം, ധര്‍മ്മാനുസരണം എന്നൊക്കെയാണ് പദാർത്ഥ വിവരണം.
കിരീടം രാജാധികാരമായി കരുതപ്പെടുന്നു. എന്നാൽ ചെങ്കോൽ ഭരണ നിപുണതയുടെയും, സൈന്യ ശേഷിയിയുടെയും, ഗുരുത്വത്തിന്റെയും പ്രതീകമാണ്. ശൈവ സമ്പ്രദായത്തിൽ രാജാവിന് ചെങ്കോൽ നൽകുന്നത് രാജ ഗുരു ആണ്. പൂജാദി കർമങ്ങൾ ബ്രാഹ്മണർക്ക്. ഭരണാധി കാര്യങ്ങൾ ക്ഷത്രിയർക്ക്. സന്യാസ ഗുരുപാരമ്പരാ കാര്യങ്ങൾ വെള്ളാളർക്ക് - ഇതായിരുന്നു അന്നത്തെ വ്യവസ്ഥ. (ബ്രാഹ്മണ ക്ഷത്രിയ വിഭാഗങ്ങളിൽ എല്ലാ കാലത്തും സന്യാസികൾ തുലോം തുശ്ചമാണെന്നത് ശ്രദ്ധിക്കുക). ഏറിയകൂറും ഉപനിഷത്തുക്കൾ ഉളപ്പടെ രചിച്ചിട്ടുള്ളത് ശൈവ സമ്പ്രദായത്തിലെ സന്യാസിമാരാണെന്നു കരുതാവുന്നതാണ്. പല ശൈവ വെള്ളാള മന്ത്ര ദ്രഷ്ടാക്കളെയും കാട്ടാളൻ എന്ന് വിളിച്ചിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. (വാത്മീകിയെ കാട്ടാളൻ എന്ന് വിളിക്കുന്നത് പോലെ). തപശ്ചര്യയുടെ മൂർച്ച കൊണ്ടാണ് അങ്ങനെ വിളിപ്പേരുണ്ടായത്.
വിദേശികാധിപത്യം തുടർന്നും ഇന്ത്യയിൽ നിലനിന്നതിനാൽ ചെങ്കോൽ സങ്കല്പവും അതിന്റെ ചരിത്രവും മറച്ചു വച്ചു. ഭാരതത്തിൽ തമിഴന്റേയും, അതിൽ വെള്ളാളരുടെയും ഒഴിച്ച് കൂടാനാകാത്ത പങ്കു മനസ്സിലാക്കിയ പ്രധാനമന്ത്രി ചെങ്കോൽ വീണ്ടും പാര്ലമെന്റ് എന്ന മഹാ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നു എന്നത് ശൈവ പാരമ്പരകൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.
കേരളത്തിൽ ശൈവ വെള്ളാളർ ധാരാളമായുണ്ട്. തിരുവനതപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലാണ് വെള്ളാളരെ അധികമായി കണ്ട് വരുന്നത്. താരതമ്യേന ഉന്നത ജീവിത നിലവാരം പുലർത്തുന്ന ഇവർ കർമ്മ ശ്രേണിയിൽ വൈശ്യ വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. കൃഷിയും കച്ചവടവുമാണ് തൊഴിൽ. ആധുനിക കാലത്ത് സർക്കാർ സർവ്വീസിലും ഇവരുടെ പങ്ക് ഗണ്യമാണ്. കേരളത്തിൽ 18 - 20 ലക്ഷം വെള്ളാളരുണ്ടെന്നാണ് കണക്ക്. കൂട്ടം കൂട്ടമായി ജീവിക്കുന്നതിനു പകരം മറ്റു സമൂഹവുമായി ഇടപഴകി ജീവിക്കുന്നവരാണ് ചെങ്കോലിന്റെ നേരവകാശികളായ ശൈവ വെള്ളാളർ.
No comments: