KVMS: പുതിയ ഡയറക്ടർ ബോർഡ് ഞായറാഴ്ച ചുമതലയേൽക്കും


KVMS: പുതിയ ഡയറക്ടർ ബോർഡ്  ഞായറാഴ്ച ചുമതലയേൽക്കും 


റാന്നി: കേരള വെള്ളാള മഹാ സഭയുടെ പുതിയ ഡയറക്ടർ ബോർഡ് 5 ഞായറാഴ്ച 11 മണിക്ക് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.  റിട്ടയേർഡ് ആർ ഡി ഒ എൻ മഹേശൻറെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സത്യപ്രതിജ്ഞക്കു ശേഷം അധികാരമേറ്റെടുക്കുക. 


ഇന്ത്യൻ കമ്പനി നിയമ വ്യവസ്ഥ അനുസരിച്ച് പ്രവർത്തിക്കുന്ന സമുദായ സംഘടനയാണ് കെ വി എം എസ്.  KVMS എന്ന പേറ്റൻറ് സംഘടന സ്വന്തമാക്കിയിട്ടുണ്ട്.  കുറഞ്ഞത് 25 അംഗങ്ങളാണ് ഡയറക്ടർ ബോർഡിൽ ഉണ്ടാകേണ്ടത്. നിലവിൽ 30 സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്.  എൻ മഹേശൻറെ നേതൃത്വത്തിലുള്ള പാനൽ മുഴുവൻ സീറ്റുകളും കരസ്ഥമാക്കി. വരുന്ന ഭരണ സമിതിക്കു 5 ബോർഡ് മെമ്പർമാർ കോ ഓപ്റ്റ് ചെയ്ത് നിയമിക്കാവുന്നതാണ്.  നിലവിലെ സംസ്ഥാന പ്രസിഡണ്ട് എൻ മഹേശൻ തന്നെയാണ് വീണ്ടും പ്രസിഡന്റാകുക എന്നതാണ് KVMS വൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തെ അന്തരിച്ച എക്സ് എം എൽ എ പുനലൂർ മധു ആയിരുന്നു പ്രസിഡണ്ട്. 



55 % ത്തിനടുത്തു പോളിങ് രേഖപ്പെടുത്തിയ തെരെഞ്ഞെടുപ്പ് സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ തെരെഞ്ഞെടുപ്പായി മാറി.  കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിക്കപ്പെട്ട ബൂത്തുകളിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. പല പോളിംഗ് ബൂത്തുകളിലും തെരെഞ്ഞെടുപ്പ് നടന്നത് പോലീസ് കാവലിലാണ്.  


കൊറോണ ഉൾപ്പടെ വിവിധ കാരണങ്ങളാൽ 3 വർഷമായി തെരെഞ്ഞെടുപ്പ് മുടങ്ങി കിടക്കുകയായിരുന്നു.  ഞായറാഴ്ച റാന്നിയിലുള്ള KVMS ഹെഡ്ഡ് ഓഫിസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സത്യ പ്രതിജ്ഞ നടക്കുക. സമുദായ അംഗംങ്ങളിൽ പെട്ട കുട്ടികളുടെ സംഗീതം, ശാസ്ത്രീയ നൃത്തം എന്നിവയും ചടങ്ങിന് മോഡി കൂട്ടും. സത്യ പ്രതിജ്ഞാ ചടങ്ങിന് ശേഷം നടക്കുന്ന നന്ദി പ്രകാശന സഭയിൽ KVMS സ്‌കൂളിനെ കുറിച്ചുള്ള ഡോക്കുമെന്ററിയും പ്രദർശിപ്പിക്കും. മുന്നൊരുക്കങ്ങൾ പൂർത്തിയായി വരുന്നതായി KVMS വക്താവ് കെ ബി സാബു അറിയിച്ചു.


1 comment:

  1. അഭിനന്ദനങ്ങൾ🌷🌷🌷

    ReplyDelete

Powered by Blogger.