കേരള വെള്ളാള മഹാസഭ - എൻ മഹേശൻ പ്രസിഡണ്ട്; മണക്കാട് ആർ പദ്മനാഭൻ ജനറൽ സെക്രട്ടറി
റാന്നി: കേരള വെള്ളാള മഹാ സഭ സംസ്ഥാന പ്രസിഡന്റായി എൻ മഹേശനും ജനറൽ സെക്രട്ടറിയായി മണക്കാട് ആർ പത്മനാഭനും തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഇരുവരും നേതൃത്വത്തിലെത്തുന്നത്. കഴിഞ്ഞ 26 നായിരുന്നു തെരെഞ്ഞെടുപ്പ്, 28 നു വോട്ടെണ്ണൽ നടന്നു. 5 നു രാവിലെ 11 മണിക്ക് റാന്നിയിലുള്ള കേരള വെള്ളാള മഹാസഭയുടെ ആസ്ഥാനത്തു വച്ചാണ് സത്യ പ്രതിജ്ഞ നടന്നത്. പ്രകടനമായെത്തിയ പുതിയ ഡയറക്ടർ ബോർഡ് മെമ്പർമാർ വേദിയിലെത്തി വരണാധികാരി പി എൻ ദാമോദരൻ പിള്ളയുടെ മുൻപാകെ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയായിരുന്നു. തുടർന്ന് നടന്ന ആദ്യ ഡയറക്ടർ ബോർഡ് യോഗത്തിൽ ഭരണ സമിതി തെരെഞ്ഞെടുപ്പ് നടന്നു.
ട്രഷറാർ: രാജീവ് തഴക്കര (കായംകുളം), വൈസ് പ്രസിഡണ്ട് മാർ: സുരേഷ് കുമാർ. (തൊടുപുഴ), സുരേഷ്മണക്കാട് (തിരുവനന്തപുരം) സി ജി. കൃഷ്ണൻകുട്ടി (എറണാകുളം), കെ.ബി.സാബു (കോട്ടയം ) സെക്രട്ടറിമാർ: സുരേന്ദ്രൻ പിള്ള (കോട്ടയം) പി.സി.ഗോപാലകൃഷ്ണപിള്ള (പത്തനംതിട്ട). ഹരിദാസ് (ആലപ്പുഴ), ശിവരാമകൃഷ്ണപിള്ള (കൊല്ലം)
ബോർഡ് അംഗങ്ങൾ: അഡ്വ. വി ദീപക് (ജനറൽ), ഈശ്വര സാഗർ (കാട്ടാക്കട), കെ ജയകുമാർ (വട്ടിയൂർകാവ്), സി ആർ ബാബുസേനൻ (കൊല്ലം), വേണു ജി ചെറുകുളം (കൊട്ടാരക്കര), ജയകുമാർ (ചടയമംഗലം), എൽ ശിവദാസൻ പിള്ള (പത്തനാപുരം), ജ്ഞാനശേഖരൻ പിള്ള (കോന്നി), മനോജ് വെണ്ണിക്കുളം (റാന്നി), മഹാദേവൻ പിള്ള (അമ്പലപ്പുഴ), കെ ഗോപകുമാർ (ചേർത്തല), പി ഹരിദാസ് (കായംകുളം), വി സുരേഷ് കുമാർ (പാല), വി പി രാധാകൃഷ്ണപിള്ള (കണയന്നൂർ), വേങ്കവിള കൃഷ്ണൻകുട്ടി (നെടുമങ്ങാട്), ആർ പ്രദീപ്കുമാർ (അരുവിക്കര), ശോഭന രവീന്ദ്രൻ (വനിതാ മണ്ഡലം), ബി ജലജകുമാരി (വനിതാ മണ്ഡലം), നിഖൂൽ രാജ് (യൂത്ത്), സച്ചിൻ രാജ് (യൂത്ത്).
No comments: