കേരള വെള്ളാളമാഹാ സഭ ഡയറക്ടർ ബോർഡ് തെരെഞ്ഞെടുപ്പ്

റാന്നി: കേരള വെള്ളാളമാഹാ സഭ ഡയറക്ടർ ബോർഡ് തെരെഞ്ഞെടുപ്പ് പൂർത്തിയായി.  കഴിഞ്ഞ 26 നായിരുന്നു തെരെഞ്ഞെടുപ്പ്. 28 നു വോട്ടെണ്ണൽ നടന്നു.  


30 ഡയറക്റ്റർ ബോർഡ് സ്ഥാനങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പ് നടന്നത്. 25 സ്ഥാനങ്ങളിലേക്ക് എതിരില്ലാതെ ഡയറക്ടർ ബോർഡ് മെമ്പർമാരെ തെരഞ്ഞെടുത്തു. യൂണിയൻ സീറ്റുകളിലും, യുവജന വനിതാ സംവരണ സീറ്റുകളിലേക്കുമാണ് 25 അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കി അഞ്ചു ജനറൽ സീറ്റുകളിലേക്ക് 7 പേർ മത്സരിക്കുകയായിരുന്നു. തെരെഞ്ഞെടുപ്പിൽ റിട്ടയേർഡ് ആർ ഡി ഒ എൻ മഹേശൻറെ നേതൃത്വത്തിലുള്ള പാനൽ സമ്പൂർണ വിജയം നേടി. മുൻ ട്രഷറാർ രാജീവ് തഴക്കര, മഹാസഭാ വക്താവ് കെ ബി സാബു എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 


കേരളമൊട്ടാകെ 6777 വോട്ടിങ് പ്രധിനിധികളാണുണ്ടായിരുന്നത്. ഇതിൽ 3361 പ്രതിനിധികൾ വോട്ടു ചെയ്തു. ഒരംഗം 5 വോട്ടുകൾ വീതമാണ് രേഖപ്പെടുത്തിയത്. മുൻ ജനറൽ സെക്രട്ടറി മണക്കാട് ആർ പദ്മനാഭൻ  2702 വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തി. എൻ മഹേശൻ (2653) പി സി ഗോപാലകൃഷ്ണ പിള്ള (2619), അഡ്വ: വി ദീപക് (2613) സി ജി കൃഷ്ണൻകുട്ടി (2516) എന്നിവരാണ് ബാക്കി നാല് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മത്സരിച്ച മറ്റു സ്ഥാനാനാർഥികളായ കെ കൃഷ്ണ കുമാർ, എം ആർ അമ്പിളി തുടങ്ങിയവർ യഥാക്രമം 316, 294 വോട്ടുകൾ നേടി


കൊറോണയും, കോടതി വ്യവഹാരങ്ങളും കാരണം കെ വി എം എസ് ഡയറക്ടർ ബോർഡ് തെരെഞ്ഞെടുപ്പ് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. റിട്ടയേർഡ് എ ഡി എം പി എൻ ദാമോദരൻ പിള്ള വരണാധികാരി ആയിരുന്നു.  കേസുകൾ അവസാനിച്ചതോടെയാണ് തെരെഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.  5 നു സംസ്ഥാന കമ്മിറ്റി ഓഫിസ് അങ്കണത്തിൽ വച്ച് സത്യപ്രതിജ്ഞ നടത്തി പുതിയ ഡയറക്ടർബോർഡ്‌ അധികാരമേൽക്കും.

No comments:

Powered by Blogger.