സുരേഷ്ഗോപി 4 ന് ആറന്മുളയിൽ
സുരേഷ്ഗോപി ആറന്മുളയിൽ
റാന്നി: ഡിസംബർ 15 മുതൽ 27 വരെ നടക്കുന്ന അഖില ഭാരത അയ്യപ്പ ഭാഗവത മഹാ സത്രത്തിന് മുന്നോടിയായി ചലച്ചിത്ര താരവും മുൻ രാജ്യസഭാഅംഗവുമായ സുരേഷ് ഗോപി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തുന്നു. നവംബർ 4 ന് രാവിലെ 8 മണി ക്കാണ് താരം ക്ഷേത്രാങ്കണത്തിൽ എത്തി ചേരുന്നത്.
ശൈവ - വൈഷ്ണവ ക്ഷേത്രങ്ങളെയും, മാതൃ- നാരായണീയ സമിതികളെയും ഏകോപിപ്പിക്കുകയും, ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പ സത്രസഹായ സമിതി രൂപികരണത്തിൽ പങ്കെടുക്കുകയും ചെയ്യും. കേരളത്തിലെ ശൈവ-വൈഷ്ണവ-അയ്യപ്പ ക്ഷേത്രങ്ങളെ ഏകോപിപ്പിക്കുന്നതിനു വിവിധ പദ്ധതി തയ്യാറാക്കുക എന്ന ലക്ഷ്യമിട്ടാണ് സന്ദർശനം.
ശബരിമല ശ്രീ ധർമ ശാസ്താവിന്റെ ചരിതവും പെരുമയും ലോകത്തിന് മാതൃകയാക്കുകയും ശ്രദ്ധയിൽ കൊണ്ടുവരികയുമാണ് അയ്യപ്പ മഹാ സത്രത്തിന്റെ ലക്‌ഷ്യം. കൂടുതൽ വിവരങ്ങൾ സത്ര ആഫീസിൽ നിന്നും ലഭിക്കാൻ ബന്ധപ്പെടണ്ട നമ്പർ : 04735294866, 8078218638, 9447963175 (അജിത്ത് എസ്) 9846175555 (ഗോപൻ ചെന്നിത്തല), 9447207218 (പ്രസാദ് കുഴികാല).
No comments: