വി കെ എൻ എം വി എച്ച് എസ്സ് എസ് കാരുണ്യ സ്പർശം പദ്ധതി ആരംഭിച്ചു.

 

വി കെ എൻ എം വി എച്ച് എസ്സ് എസ് കാരുണ്യ സ്പർശം പദ്ധതി ആരംഭിച്ചു.


ചിറ്റാർ: വയ്യാറ്റുപുഴ വി കെ എൻ എം വി എച്ച് എസ്സ് എസ് നടപ്പിലാക്കുന്ന കാരുണ്യ സ്പർശം പദ്ധതി ഐരൂർ ജ്ഞാനാനന്ദാശ്രമം സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതികൾ ഉദ്ഘാടനം ചെയ്തു. കെ വി എം എസ് സംസ്ഥാന പ്രസിഡൻഡ് എൻ മഹേശൻ പദ്ധതി നടത്തിപ്പിനായുളള ആരോഗ്യ പരിരക്ഷാ ഉപകരണങ്ങൾ സ്കൂളിലെ എൻ എസ്സ് യൂണിറ്റിന് കൈമാറി.


മെഡിക്കൽ കിടക്കകൾ, വാട്ടർ കിടക്കകൾ, വീൽ ചെയറുകൾ, വോക്കറുകൾ തുടങ്ങി ശ്വസനോപകരങ്ങൾ വരെ പദ്ധതിയുടെ ഭാഗമായി സാധാരണക്കാർക്ക് പണം മുടക്കാതെ ലഭിക്കും. ആവശ്യം കഴിഞ്ഞ് ഉപകരണങ്ങൾ കേടു വരുത്താതെ സ്കൂളിലെ എൻ എസ് എസ് യൂണിറ്റിനെ തിരിച്ചേൽപിക്കുന്നതും തുടർന്ന് ആവശ്യം വരുന്ന മുറക്ക് മറ്റുള്ളവർക്ക് വിതരണം ചെയ്യുന്നതുമാണ് പദ്ധതി. കേരള വെള്ളാള മഹാസഭയാണ് മെഡിക്കൽ ഉപകരണങ്ങളുടെ ബാങ്ക് തയ്യാറാക്കുന്നത്. വയ്യാറ്റുപുഴ സ്കൂളിൽ ആരംഭിച്ച പദ്ധതി കേരളമൊട്ടാകെ വ്യാപിപ്പിക്കുമെന്നും പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ഉടൻ നടത്തുമെന്നും കെവിഎംഎസ്  സംസ്ഥാന ജനറൽ സെക്രട്ടറി മണക്കാട് ആർ പദ്മനാഭൻ അറിയിച്ചു. 


സ്കൂളിലെ എൻ എസ് എസ് യൂണിറ്റാണ് നിലവിൽ പദ്ധതി നടപ്പാക്കുന്നത്. നിർദ്ധനരായ കിടപ്പ് രോഗികൾക്കും വൈകല്യമുള്ളവർക്കും പദ്ധതി പ്രയോചനപ്പെടും. അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് മെമ്പർമാരുടെ സഹായത്തോടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. നിലവിൽ നിരവധി പേരാണ് ഗുണ ദോക്ത്താക്കളായി അപേക്ഷിച്ചിട്ടുള്ളത്.


ഉദ്ഘാടന സമ്മേളനത്തിൽ കെ വി എം എസ് എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി വേണു ഗോപാല പിള്ള, ട്രഷറാർ സാബു കെ ബി, കെ വി എം എസ് ജില്ലാ പ്രസിഡൻഡ് അജിത് മണ്ണിൽ, വാർഡ് മെമ്പർ ജോർജ്ജ് കുട്ടി തെക്കേൽ, പിറ്റി എ പ്രസിഡൻഡ് ജോസ് കീച്ചേരിൽ  മണക്കാട് സുരേഷ്, അനിൽ റ്റി പിള്ള , സുരേന്ദ്രൻ പിള്ള, പ്രിൻസിപ്പാൾ ജ്യോതിഷ് കുമാർ, ഹെഡ്മിസ്ട്രസ് ഷൈലജ റ്റി എച്ച്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ  ശ്രീലേഖ, വിദ്യാർത്ഥികളായ ഐഷ ആയാസ്, അർച്ചന മോൾ തുടങ്ങിയവർ പ്രസംഗിച്ചു.

1 comment:

Powered by Blogger.