KVMS സ്ഥാപക ദിനം ആചരിച്ചു

 

പത്തനംതിട്ട: കേരള വെള്ളാള മഹാസഭാ സ്ഥാപക ദിനം ആചരിച്ചു. സംഘടനയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ അമിനിറ്റി സെന്ററിൽ കെ വി എം എസ് സംസ്ഥാന പ്രസിഡണ്ട് എൻ മഹേശൻ സ്ഥാപകദിനാഘോഷ ചടങ്ങുകൾ ഉത്‌ഘാടനം ചെയ്തു. പ്രളയവും കൊറോണയും വരുത്തി വച്ച തടസ്സങ്ങൾക്കു വിരാമമിട്ടു സംഘടനയുടെ ഡയറക്ടർ ബോർഡിലേക്കുള്ള തെരെഞ്ഞെടുപ്പ് 2023 ഫെബ്രുവരി മാസം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.


കേരള വെള്ളാള മഹാസഭാ സംസ്ഥാന ട്രഷറാർ രാജീവ് തഴക്കര മുഖ്യ പ്രഭാഷണം നടത്തി. സമുദായത്തെ നശിപ്പിക്കാനും വിഘടിപ്പിക്കാനും ചില സംഘടിത ശ്രമങ്ങൾ നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ വിധ്വംസക പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ആൾ KVMS മെമ്പർ ഷിപ്പിനു വേണ്ടി ഒരിക്കൽ യാചിച്ചതാണ്. നിലവിലെ നേതൃത്വമാണ് അദ്ദേഹത്തിനെ മഹാ സഭയിൽ സ്വീകരിച്ചത്. അന്നെതിർത്തവരിൽ ഒരു മുൻ മന്ത്രിയും ഉണ്ട്. സമുദായത്തെ നശിപ്പിക്കാനുള്ള സംഘടിത ശ്രമത്തിൽ ഇവരെല്ലാം ഇപ്പോൾ ഒന്നിച്ചു കൂടിയിരിക്കുകയാണ്. KVMS സ്‌കൂളിന്റെ പഴക്കവും അസൗകര്യങ്ങളും പരിഗണിച്ചു അത് പുതുക്കി പണിഞ്ഞു കൊണ്ടിരിക്കുകയാണ്.  കേരള വെള്ളാള മഹാ സഭ ഉടൻ പുതിയ ഹെഡ്ഡ് ഓഫിസ് സമുച്ചയത്തിന്റെ പണി ആരംഭിക്കും. 

സംസ്ഥാന വക്താവ് സാബു വിഴിക്കത്തോട് സംഘടനാ ചരിത്രം എന്ന വിഷയത്തിൽ ക്ലസ്സെടുത്തു. വർണ വ്യവസ്ഥ നില നിൽക്കുന്നതിനു മുൻപ് തന്നെ ഉടലെടുത്ത കുലമാണ് വെള്ളാളർ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നും ഹൈന്ദവ ആചാരങ്ങളിലെ പല സമ്പ്രദായങ്ങളും ശൈവ വെള്ളാള സമൂഹത്തിന്റെ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു. കെ വി എം എസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് അധ്യക്ഷനായ യോഗത്തിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ വേണുഗോപാല പിള്ള, ജ്ഞാനശേഖര പിള്ള, PC ഗോപാല കൃഷ്ണൻ, ഇ പി ജ്യോതി, ശോഭന രവീന്ദ്രൻ, പുഷ്പ ലക്ഷ്മണൻ തുടങ്ങിയവരും, യൂണിയൻ ഉപസഭാ ഭാരവാഹികളായ കെ നടരാജ പിള്ള, പി ആർ രാമചന്ദ്രൻ പിള്ള, എൻ എസ് വിജയകുമാർ, പത്മ ഗിരീഷ് തുടങ്ങിയവരും പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വിനോദ് ജി പിള്ള സ്വാഗതവും  മോഹനൻ ആനിക്കനാട്ട് നന്ദിയും പ്രകാശിപ്പിച്ചു.  


പത്തനംതിട്ട ജില്ലയിലെ റാന്നി കോന്നി യൂണിയനുകളിൽ പെട്ട ഉപസ അംഗങ്ങളാണ് ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തത്. രാവിലെ റാന്നിയിലുള്ള KVMS സംസ്ഥാന കമ്മിറ്റി ഓഫിസിലും, മലയാലപ്പുഴ വെള്ളാള സംയുക്ത സേവാ സമിതിയുടെ അംഗണത്തിലും പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിയതിനു ശേഷമാണ് ആഘോഷ ചടങ്ങുകൾ ആരംഭിച്ചത്


No comments:

Powered by Blogger.