ഗവി: KSRTC ബസ്റ്റിനു നേരെ കാട്ടാനയുടെ ആക്രമണം
മൂഴിയാർ: തിരുവനന്തപുരത്ത് നിന്നും 15.30 നു തിരിച് 21.30 നു മൂഴിയാർ എത്തുന്ന വെഞ്ഞാറമൂട് ഡിപ്പോയിലെ RPA 354 ആം നമ്പർ ബസിനു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി.മൂഴിയാർ എത്തുന്നതിന് തൊട്ടു മുൻപ് 21.15 ഓടു കൂടി ചോര കക്കി എന്ന സ്ഥലത്ത് വച്ച്, കുട്ടിയോടൊപ്പം റോഡിൽ നിൽക്കുകയായിരുന്ന ആന ബസിനു നേരെ പാഞ്ഞടുക്കുകയും,തുമ്പി കൈ കൊണ്ട് മുൻഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു.തുടർന്ന് റോഡിൽ നില ഉറപ്പിച്ച ആന കാട്ടിനുള്ളിലേക്ക് പിൻവാങ്ങിയപ്പോൾ ബസ് മുന്നോട്ട് എടുത്ത് മൂഴിയാറിൽ എത്തിച്ചു.ആക്രമണ സമയത്ത് ജീവനക്കാരെ കൂടാതെ 6 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു
No comments: