വോട്ടെവിടെ? അയ്യപ്പൻ കൊണ്ടുപോയെന്ന് CC

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും സ്വീകരിച്ച നിലപാടുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വന്‍ വോട്ട് ചോര്‍ച്ചയ്ക്ക് ഇടയാക്കിയെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. വിഷയത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞ തുകൊണ്ടാണ് വോട്ടു ചോർച്ചക്കു കാരണമായെതെന്നാണ് വിലയിരുത്തൽ. ഇതുവഴി പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ പോലും നഷ്ടമായതായും സിപിഎം വിലയിരുത്തുന്നു.


സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലേകന റിപ്പോര്‍ട്ടിലാണ് ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കേരളത്തിലെ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളിലെ ചോര്‍ച്ചയും ബിജെപിയുടെ ക്രമാനുഗതമായ വളര്‍ച്ചയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ രണ്ട് കാര്യങ്ങളിലാണ് റിപ്പോര്‍ട്ട് കടുത്ത ആശങ്ക രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം ബിജെപിയുടെ വളര്‍ച്ച ആശങ്കാ ജനകമാണെന്ന വിലയിരുത്തലും അവലോകന റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നുണ്ട്.

എന്നാൽ തെറ്റിധാരണ ഉണ്ടായത് ജനങ്ങൾക്കല്ലെന്നും, കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് വലിയ വീഴ്ചയുണ്ടായെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.  ശബരിമല കാരണമായെന്ന് പറയാൻ സി  പി എമ്മിന് ജാള്യത ഉണ്ട്. വെറുതെ ജനങ്ങൾ തെറ്റിദ്ധരിച്ചു, തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞിരുന്നാൽ തിരിച്ചടികൾ ഇനിയുമുണ്ടാകും.  സംഭവച്ചതു മനസ്സിലാക്കി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന പക്ഷക്കാരും സി പി എം ലുണ്ട്.

ഇത് cc യുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.  തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ചയുണ്ടായി എന്നത് കൊണ്ട് ശബരിമല വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിച്ച നിലപാടില്‍ തെറ്റുപറ്റി എന്ന അഭിപ്രായം കേന്ദ്രകമ്മിറ്റി മുന്നോട്ട് വെക്കുന്നില്ല. ശബരിമല നയം മാറ്റാനാകില്ലെന്ന് തന്നെയാണ് സിപിഎം നേതൃത്വം അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മറ്റൊരു നിലപാട് സ്വീകരിക്കാൻ സർക്കാരിന് കഴിയുമായിരുന്നില്ല. ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ കേരളത്തിലെ പാർട്ടിക്ക് കഴിയണമെന്നും സിപിഎം നേതൃത്വം നിർദ്ദേശിക്കും.

No comments:

Powered by Blogger.