ഹലോ BSNL നിലവിലുണ്ടോ?

വരുമാനം കുറഞ്ഞെന്ന പേരിൽ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ പൂട്ടി തുടങ്ങിയതോടെ BSNL ന്റെ ഗ്രാമീണ സേവനങ്ങൾ ഏതാണ്ട് അവസാനിച്ച മട്ടിലാണ്. രാജ്യത്ത് ഗ്രാമീണ മേഖലകളിൽ മികച്ച സേവനം നടത്തിപ്പോന്നിരുന്ന സേവന കേന്ദ്രങ്ങളാണ് അടച്ചു പൂട്ടുന്നത്.

ഫോൺ ബിൽ അടക്കാനും, സിം കാർഡുകൾക്കും, മറ്റ് ഫോൺ സേവനങ്ങൾക്കും ഉപഭോക്താക്കൾ ആശ്രയിച്ചിരുന്ന കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതോടെ BSNL, സേവനം നാമമാത്രമാകും. നിലവിൽ BSNL മാത്രമാണ് ഇത്തരത്തിൽ സേവനം നടത്തിയിരുന്നത് അതു കൊണ്ടു തന്നെ ഗ്രാമീണ ജനതയിൽ നല്ലൊരു ശതമാനം ആളുകളും BSNL നെയാണ് ആശ്രയിച്ചിരുന്നത്.

30% ത്തിലേറെ സേവന കേന്ദ്രങ്ങൾ അടച്ചുപൂട്ടാനാണ് BSNL ന്റെ തീരുമാനം. ബാക്കിയുള്ളവയുടെ സേവന സമയവും കുറക്കും. ഇതോടെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടും, പൊതുവേ കൃത്യനിർവ്വഹണത്തിൽ എക്കാലത്തും ഉദാസിനത കാട്ടിയിരുന്ന BSNL സേവനങ്ങൾ പരിമിതപ്പെടുത്തിയും, സേവന കേന്ദ്രങ്ങൾ അടച്ചു പൂട്ടിയും വൻകിട സ്വകാര്യ കമ്പനികളെ സഹായിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു

ബി എസ എൻ എൽ ജീവനക്കാർ ഉപഭോക്താൾക്കെതിരെ കേസ് കൊടുക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന നിരവധി പരാധികളുണ്ട്.  മന്തിലി ബ്രേയ്ക്കെർ ബില്ല് കട്ട് ചെയ്തു കഴിഞ്ഞതിനു ശേഷം വലിയ തുകകൾ ചാർജ് ചെയ്താണ് പല കേസുകളും ഉണ്ടായിട്ടുള്ളത്.  ഇത്തരം കേസുകളിൽ ചർച്ചക്ക് പോലും തയ്യാറാകാതെ ബി എസ എൻ എൽ ജീവനക്കാർ ഉപഭോക്ത്താക്കളെ ഭീഷണി പെടുത്തുകയാണ് എന്ന പരാതിയുണ്ട്. 

No comments:

Powered by Blogger.