കരുതൽ സ്പർശം പാരന്റിങ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

ആലപ്പുഴ: വനിത ശിശു വികസന വകുപ്പ് വിക്‌ടേഴ്‌സ് ചാനലുമായി ചേർന്ന് തൽസമയ സംപ്രേഷണാടിസ്ഥാനത്തിൽ ഉത്തരവാദിത്വ പൂർണ്ണമായ രക്ഷകർതൃത്വം ഉറപ്പാക്കുന്നതിനായി ഏകദിന പരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് ഉത്തരവാദിത്വപൂർണ്ണമായ രക്ഷാകർതൃത്വത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധവത്കരിക്കുന്നതിനാണ് സർക്കാർ കരുതൽ സ്പർശം സംഘടിപ്പച്ചത്.


ജില്ലയുടെ നാലുകേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ അങ്കണവാടി വർക്കർമാർ,ആശപ്രവർത്തകർ അടക്കം രണ്ടായിരത്തിലധികം പേർ പങ്കെടുത്തു. ജില്ല ശിശുവികസന പദ്ധതി ഓഫീസർ ടി.വി. മിനിമോൾ, ജില്ല ശിശുസംരക്ഷണ ഓഫീസർ എസ്.ജീജ എന്നിവർ പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകി. മാവേലിക്കര, ഹരിപ്പാട്, ചേർത്തല, പുന്നപ്ര എന്നിവിടങ്ങളിൽവെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഓൺലൈൻ പ്രോഗ്രാമിൽ വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ സദസിസനെ അഭിസംബോധന ചെയ്തു. വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ സ്മാർട്ട്-പാരന്റിങിന്റെ ആവശ്യകത വിശദീകരിച്ചു. ഡോ.ആർ.ജയപ്രകാശ്, ഡോ.അരൂൺ

No comments:

Powered by Blogger.