കോട്ടയം മെഡിക്കൽ കോളേജ്: അനാസ്ഥയുടെ കൂത്തരങ്ങു തന്നെ

കെടു കാര്യസ്ഥതയുടെ കാര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജ് രണ്ടാഴ്ചയായി ഇത് രണ്ടാം തവണയാണ് വിവാദത്തിൽ പെടുന്നത്. H1N1 ബാധിച്ച രോഗിയെ ചികിൽസിക്കാൻ ആശുപത്രി അധികൃതർ വിസ്സമ്മതിച്ചതോടെ രോഗി മരിച്ച സംഭവമാണ് ഒടുവിലത്തേത്.  തൊട്ടു മുൻപ് ഇല്ലാത്ത ക്യാൻസറിന്റെ പേരിൽ കീമോ ചെയ്ത് ഈ ആതുരാലയം വാർത്തകളിൽ ഇടം പിടിച്ചു. അക്ഷന്തവ്യമായ തെറ്റുകൾ സംഭവിച്ചിട്ടും ആർക്കെങ്കിലും എതിരെ നടപടി എടുക്കുമെന്ന് യാതൊരു ഉറപ്പിമില്ല. എടുക്കില്ല എന്ന് വിശ്വസിക്കുന്നതാണ് എളുപ്പം. ഒരു വില്ലേജാഫീസിൽ വരുന്ന പിഴവ് പോലെ ഒരു മെഡിക്കൽ കോളേജിലെ പിഴവിനെയും സമീപിക്കുകയാണ് അധികാരികൾ.  ഇവിടെ പൊലിയുന്നത് ജീവനുകളാണ്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലത്തിന്റെ കുറച്ചു ഭാഗം,  ആലപ്പുഴയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളിലെ ജനങ്ങൾക്ക് ഏക ആശ്രയമാണ് ഈ മെഡിക്കൽ കോളേജ്.  ഇതിനിടയിലാണ് ശബരിമല പോലുള്ള മുന്തിയ തീർത്ഥാടന കേന്ദ്രങ്ങളും ഉള്ളത്. വിസ്തൃതിക്കും, ജനസംഖ്യക്കും ആനുപാതികമായ ഒരു സൗകര്യവും ഈ ആശുപത്രിയിൽ ഇല്ല. അതിനായി സർക്കാരും ഒന്നും ചെയ്യുന്നില്ല.

മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച സംഭവത്തിൽ അടിയന്തിരമായ നടപടികൾ ഉത്തരവാദികൾക്കെതിരെ വേണം. അങ്ങനെ ഉണ്ടാകുമെന്ന പ്രതീക്ഷ ഒന്നും ജനങ്ങൾക്കില്ല. ആരോഗ്യ മന്ത്രിയുടെ വാക്കുകളും ഈ വഴിക്കാണ് സൂചനകൾ നൽകുന്നത്.  "രോഗിയെ കാണാൻ ഡോക്റ്ററെ അനുവദിച്ചില്ലെന്നും, അതിനു മുൻപേ രോഗി പോയെന്നുമാണ് മന്ത്രി പറഞ്ഞത്. ഏതാനും മിനിട്ടുകൾക്ക് ശേഷം മരിച്ച ഒരു രോഗിയെ കാണാൻ കൊമ്പും കുഴലും, വിളിച്ചു ചൊല്ലും, മുറുക്കാൻ വെപ്പും നടത്താൻ പോയ ആശുപത്രി അധികാരികളെയല്ല മന്ത്രി കുറ്റം പറഞ്ഞത്.  കല്ലറയിലായ രോഗിയെ ആണ്.

കോട്ടയം മെഡിക്കൽ കോളേജിലെ അനാസ്ഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.  അത് അവിടെ പോയിട്ടുള്ള ആർക്കാണത്തറിയാത്തത്. അനാസ്ഥ കാരണം എത്രയോ പേർക്ക് ജീവഹാനി സംഭവിച്ചതായി അടക്കം പറയുന്ന ധാരാളം പേരെ നമുക്ക് കാണാനാകും.  അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും കൃഷി ഭൂമിയാണവിടെ. എന്നിട്ടും വേണ്ട നടപടികൾ സർക്കാർ കൈകൊള്ളുന്നില്ല.  എല്ലാകാലത്തും ഏതാനും ചില മനസാക്ഷിയുള്ള ഡോക്ടർമാരുടെയും, നഴ്‌സുമാരുടെയും കാരുണ്യം മാത്രമാണവിടെ ലഭിക്കുന്നത്.  അറ്റെൻഡർമാരും, തൂപ്പുകാരുമൊക്കെ വളരെ നികൃഷ്ടമായ രീതിയിലാണ് പെരുമാറുന്നത്. രോഗിയെ മൂവ് ചെയ്യാനും, കിടക്ക വിരിക്കാനും ഒന്നും അവർ മിനക്കെടില്ല. എല്ലാം രോഗിയുടെ കൂടെ വരുന്നവർ ചെയ്‌തോളണം. എന്തെങ്കിലും എതിര് പറഞ്ഞാൽ പിന്നെ മണിക്കൂറുകളോളം ചികിത്സ നിഷേധിക്കുകയോ, കയ്യേറ്റം വരെ ചെയ്യുകയോ ചെയ്യാം. സ്റ്റാഫിനെ ആക്രമിച്ചു എന്ന തരത്തിൽ ജാമ്യമില്ലാത്ത കേസും വരം.  സഹായത്തിനാരുമില്ലാത്ത രോഗി ആക്സിഡെന്റലായി എത്തിപ്പെട്ടാൽ കാര്യം പരുങ്ങലിലാകും എന്ന് തീർച്ച.

കോട്ടയം മെഡിക്കൽ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ നിഷേധിക്കപ്പെട്ട് രോഗി മരണപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണ്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രോഗിയുടെ മരണത്തിനിടയാക്കിയത്. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണം. മരണപ്പെട്ട രോഗിയുടെ കുടുംബത്തിന് ചുരുങ്ങിയത് ഇരുപത്തിയഞ്ചു ലക്ഷം രൂപാ നഷ്ടപരിഹാരം നൽകണം. ഇത് ആശുപത്രി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണം.  വരും ദിവസങ്ങൾ മാർഗങ്ങളാണ് മാറാൻ ഏറെ സാധ്യത ഉണ്ട്.  ഒരു വലിയ പ്രളയത്തിന് ശേഷം വരുന്ന കാലാവസ്ഥാ മാത്തമാണ്. അശ്ഖ്ങ്ങളുടെ തോത് ക്രമാതീതമായി വർദ്ധിക്കാം.  ഉള്ള ആശുപത്രികളെങ്കിലും ക്രിയാതങ്കമായി പ്രവർത്തിച്ചില്ലെങ്കിൽ കേരളം ശവക്കൂനയായി മാറും. പിന്നെ മന്ത്രിയും, ഡോക്ടറും ഒന്നും ആവശ്യമില്ലെന്നോർക്കണം

No comments:

Powered by Blogger.