ഓഹരി വിപണിസൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിൽ
ഇന്നത്തെ വിപണി ദിനം വീണ്ടും ഒരു കുതിപ്പിന് സാക്ഷ്യം വഹിച്ചു ആഗോള വിപണികളില്‍ സമ്മര്‍ദമുള്ളപ്പോഴാണ്ഇന്ത്യൻ വിപണികൾ നേട്ടമുണ്ടാക്കിയത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത .സെന്‍സെക്‌സ് 553.42 പോയന്റ് നേട്ടത്തില്‍ 40267.62ലിലും നിഫ്റ്റി 165.70 പോയന്റ് ഉയര്‍ന്ന് 12095.95ലുമെത്തി. .ആര്‍ബിഐ കാല്‍ശതമാനം നിരക്ക് കുറയ്ക്കുമെന്നപ്രതീക്ഷ ഇന്ത്യൻ വിപണികളെ കാര്യമായി സ്വാധീനിച്ചു ആണവ പദ്ധതികളെക്കുറിച്ച് ഇറാനുമായി ചര്‍ച്ച നടത്താമെന്ന ട്രംപ് ഭരണകൂടത്തിനില ലപാടും ഡോളറിനെതിരെ രൂപയുടെ മൂല്യമുയര്‍ന്നതും കുതിപ്പിന് കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു .ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഏ്ഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി, റിലയന്‍സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് ഇന്ന് വിപണിയിൽ നേട്ടം ഉണ്ടാക്കിയത് കേന്ദ്ര ബജറ്റ് വരാനിരിക്കെ കൂടുതൽ പ്രതീക്ഷകൾ ഓഹരി വിപണിയിൽ പൊതുവെ ദൃശ്യമാണ് .
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
ശരത് കുമാർ
ബിസിനസ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്
No comments: