അറബിക്കടലിൽ ന്യൂനമർദത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം
തിരുവനന്തപുരം: ജൂൺ ഒൻപതോടുകൂടി കേരള-കർണാടക തീരത്തോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന് അനുയോജ്യമായ ഘടകങ്ങൾ അറബിക്കടലിലും അന്തരീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാൽ അടുത്ത 48 മണിക്കൂറിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം. ജൂൺ ആറിന് തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, കർണാടക, ഗോവൻ തീരങ്ങളോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 -45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ജൂൺ ഏഴിന് തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. എട്ടിന് തെക്ക് പടിഞ്ഞാറ് അറബിക്കടൽ, തെക്ക് കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള മാലിദ്വീപ് കൊമ്മോറിയൻ, കേരള തീരങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഒൻപതിന് തെക്ക് പടിഞ്ഞാറ് അറബിക്കടൽ, മധ്യ തെക്ക് കിഴക്ക് അറബിക്കടൽ, കേരള-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പത്തിന് തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 -45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മേൽപറഞ്ഞ ദിവസങ്ങളിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച മേഖലകളിൽ മത്‌സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പി.എൻ.എക്സ്.1679/19
രോഗബാധിതനായെത്തിയ പ്രവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബഹറിനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ രോഗബാധിതനായി എത്തിയ പത്തനംതിട്ട സ്വദേശി രാജപ്പൻ ആചാരി സുരേന്ദ്രൻ ആചാരിയെ നോർക്ക എമർജൻസി ആംബുലൻസിൽ എറണാകുളം ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങാൻ എത്താത്തതിനെ തുടർന്ന് എറണാകുളം സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ഒരുക്കി. 40 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ തിരികെ എത്തിയ സുരേന്ദ്രൻ ആചാരിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. നോർക്ക റൂട്ട്സ് എറണാകുളം സെന്റർ മാനേജർ സിമിമോൻ ജെയിംസും, അസിസ്റ്റന്റ് ആർ.രശ്മികാന്തും അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനും പ്രാഥമിക വൈദ്യസഹായം നൽകുന്നതിനും വേണ്ട സൗകര്യങ്ങളൊരുക്കി.
എറണാകുളം ജില്ലാ സാമൂഹ്യ നീതി ഓഫീസർ സി. കെ രാംദാസും, ജൂനിയർ സുപ്രണ്ട് ജോയ്സിയും നോർക്ക റൂട്ട്സിന്റെ ആഭ്യർത്ഥന പ്രകാരം സുരേന്ദ്രൻ ആചാരിയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു.
സിയാൽ ടെർമിനൽ മാനേജർ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ വിവരങ്ങൾ അറിയിച്ചതിനെ തുടർന്നാണ് സുരേന്ദ്രൻ ആചാരിയെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ശ്രമം നടക്കുന്നു.

No comments: