ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും വിജയം
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്‌ഷ്യം കണ്ടു .നേരത്തെ ബാറ്റിങിനറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ 228 റൺസ് നേടി ജസ്പ്രീത് ബൂറയുടെയും യൂസ്‌വേന്ദ്ര ചാഹലിന്റെയും ബൗളിങ്ങിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഓരോന്നായി വീഴുന്ന കാഴ്ചയാണ് ഇന്നലെ മത്സര വേദിയിൽ കണ്ടത് .42 റണ്‍സെടുത്ത ക്രിസ് മോറിസ് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത് . പത്തോവറില്‍ 51 റണ്‍സിന് നാലു വിക്കറ്റ് നേടിയ ചാഹലിന്റെയും പത്തോവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്ത ബൂംറയുടെയും മിന്നുന്ന ബൗളിംഗ് പ്രകടനമാണ് വമ്പൻ സ്കോർ നേടുന്നതിൽ നിന്ന് ദക്ഷിണാപഹരിക്കയെ തടഞ്ഞത് .മറുപടി ബാറ്റിങ്ങിനറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ പാളിയെങ്കിലും രോഹിത് ശർമയുടെ ഇന്നിംഗ്സ് നിർണായകമായി . 23-ാം ഏകദിന സെഞ്ചുറിയാണ് രോഹിത് ശർമ്മ ഇന്നലെ നേടിയത് .135 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്‌സുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു.......ഇന്നലത്തെ ഇന്നിംഗ്‌സോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാമതെത്തി.ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയാണ് (22) രോഹിത് മറികടന്നത്. സച്ചിന്‍ (49), കോഹ്ലി (41) എന്നിവര്‍ മാത്രമാണ് സെഞ്ചുറിക്കണക്കില്‍ ഇനി രോഹിത് ശർമ്മക്കു മുന്നിലുള്ളത്
No comments: