ചത്ത കുതിരയെ എന്തിനു ചുമക്കണം? എ പി അബ്‌ദുള്ളക്കുട്ടി ബി ജെ പി യിലേക്ക്

കോൺഗ്രസ്സിന്റെ തുടർച്ചയായ തോൽവികൾ മാത്രമല്ല, കേരളത്തിലെ കോൺഗ്രസ്സിൽ വന്ന കാതലായ രൂപമാറ്റവും കൂടിയാണ് അബ്‌ദുള്ളക്കുട്ടിയെ പോലുള്ള പലരും പാർട്ടി വിട്ടു പോകാൻ തയ്യാറെടുക്കുന്നത്. മോദി പരാമർശം വളരെ ആലോചിച്ചുറച്ചുള്ള അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ വജ്രായുധം തന്നെയാണ്. പണ്ട് സി പി എമ്മിൽ നിന്ന് പടിയിറങ്ങിയത് ഇതേ വിഷയത്തിലാണ് എന്നോർക്കണം.
കോൺഗ്രസ്സിൽ മുസ്‌ലിം സമുദായത്തിൽ നിന്നുള്ള നേതാക്കൾക്ക് വലിയ പഥ്യമില്ലാത്ത കാലമാണിത്. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ സുധാകരൻ, കെ മുരളീധരൻ, ശശി തരൂർ തുടങ്ങി രമ്യ ഹരിദാസ് വരെ നീളുന്ന കോൺഗ്രസ്സ്, ബിജെപി പേടിയിൽ ഹിന്ദു കോൺഗ്രസ്സാകുന്നു എന്ന വിമർശനം ഉണ്ട്. ഉമ്മൻ ചാണ്ടി, ആന്റണി, കെ വി തോമസ്, പി ജെ കുര്യൻ എന്നിവർ രാഹുൽ ബ്രിഗേഡിൽ ഉള്ളവരല്ല. ഇവർക്ക് ഇന്ന് പാർട്ടിയിൽ വ്യക്തമായ സ്വാധീനമൊന്നുമില്ല. കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ തുടങ്ങിയവരാണ് ഹൈ കമാൻഡുമായി ബന്ധമുള്ളവർ. ഇത്തരം ഒരു സാഹചര്യം കോൺഗ്രസ്സിൽ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.
ബി ജെ പി അഖിലേന്ത്യ നേതൃത്വത്തിൽ മുസ്‌ലിം നേതാക്കളുടെ വലിയ വിടവുണ്ട്. അവസരങ്ങൾ നിരവധിയാണ്. എ പി അബ്ദുള്ളക്കുട്ടിക്ക് ഇത് നന്നായറിയാം. ഇനിയിപ്പോ കോൺഗ്രസ്സിന്റെ കൂടെ നിന്നിട്ടു എന്ത് നേടാനാണ്. ഇടതുപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങൾ മത്സരിക്കാനായി കിട്ടിയേക്കാം. അഥവാ മത്സരിച്ചു ജയിച്ചാൽ തന്നെ ആരാകാനാണ്. ബി ജെ പി കേരളത്തിൽ ശക്തമായതോടെ അടുത്ത തവണ കോൺഗ്രസ്സ് അധികാരത്തിൽ വരുമെന്ന വിശ്വാസം ദുർബലമായി. കേരളത്തിൽ അഞ്ചിൽ കൂടുതൽ സീറ്റുകളിൽ ബി ജെ പി വിജയിച്ചാൽ കേരളഭരണം തുലാസിലാകും. അതായത് വളരെ മുൻകൂട്ടിയുള്ള ഒരു തീരുമാനമാണ് അബ്ദുള്ളക്കുട്ടി നടപ്പിലാക്കുന്നത്.
ഈ വരുന്ന ഉപ തെരെഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തു നിന്ന് ബി ജെ പി ടിക്കറ്റിൽ വിജയിച്ചാൽ വടക്കൻ കേരളത്തിലെ അനിഷേധ്യ നേതാവായി അബ്‌ദുള്ളക്കുട്ടി മാറും. വിജയിക്കാനാവശ്യമായ എല്ലാ സാഹചര്യങ്ങളും അവിടെയുണ്ട്. ആ വിജയം കേരളത്തിൽ ബി ജെ പി ക്കു ഒരു പുതിയ തുടക്കമാകും. അങ്ങനെ ഒരിക്കൽ അമിത് ഷായുടെ ഹിറ്റ് ടിക്കറ്റിൽ കയറിപ്പറ്റിയാൽ, നാളെത്തെ ഏറ്റവും വിലമതിക്കുന്ന കേന്ദ്ര ക്യാബിനറ്റിൽ പോലും കടന്നു കയറാം. കോൺഗ്രസ്സിന്റെ വാല് പിടിച്ചു നിന്നാൽ എന്താകാനാണ്?
അബ്ദുള്ളക്കുട്ടി ബിജെപിയുമായി അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടിട്ട് എത്രയോ നാളുകളായി. ഇതൊന്നുഅറിയാത്ത കോൺഗ്രസ്സ് നേതാക്കൾ ഇപ്പോൾ അയാൾക്കെതിരെ നടപടി ഏടുക്കാനൊരുങ്ങുകയാണ്. കോൺഗ്രസ്സ് പുറത്താക്കിയാൽ വീണ്ടുമൊരിക്കൽ കൂടി ജീവിക്കുന്ന രക്തസാക്ഷിയായി തെരഞ്ഞെടുപ്പിനെ നേരിടാം. സത്യത്തിൽ മോദിക്കനുകൂലമായ പരാമർശം ഒരിക്കലും തെറ്റായ ഒരു വസ്തുതയല്ല. മോദി വിജയത്തിന് പിന്നിലുള്ള യെധാർഥ വസ്തുതകളാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. ഈ പാരാമര്ശത്തിന്റെ പേരിൽ അബ്‌ദുള്ളക്കുട്ടിയെ പുറത്താക്കിയാൽ കോൺഗ്രസ്സിന് നഷ്ടം തന്നെയാകും.

No comments: