ഇരട്ട സെഞ്ചുറി പിറന്നു .റെക്കോർഡുകൾ പിറന്നു .വിജയം മാത്രം അകലെ
ലോകകപ്പ് മതസരങ്ങൾ ഓരോ ദിനവും ഓരോ റെക്കോർഡുകൾ കുറിക്കുകയാണ് .അട്ടിമറികൾക്കു സാക്ഷിയാകുകയാണ് .ഇന്നലത്തെ ഇംഗ്ലണ്ട് പാകിസ്ഥാൻ മത്സാരാവും ഇതിൽ നിന്ന് വ്യത്യസ്തമല്ല .ആതിഥേയരായ ഇംഗ്ലണ്ടിന്റെ പരാജയം 14 റണ്ണിനാണ് സംഭവിച്ചത് പാകിസ്താന്‍ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയംകുറിക്കുയും ചെയ്തു
50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ 348 റണ്‍സെടുത്തത്. പാകിസ്താന്റെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്കോർ ആണിത് .ലോകകപ്പ് മത്സരത്തില്‍ ഒരു താരം പോലും സെഞ്ചുറി നേടാതെ സ്വന്തമാക്കുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും ഇന്നലെ പാകിസ്ഥാൻ നേടി ..2015 ലോകകപ്പില്‍ യു.എ.ഇക്കെതിരെ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 341 റണ്‍സായിരുന്നു ഇത് വരെയുള്ള ലോകകപ്പിലെ ഉയർന്ന സ്കോർ 62 പന്തില്‍ എട്ടു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 84 റണ്‍സെടുത്ത മുഹമ്മദ് ഹഫീസാണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍. ബാബര്‍ അസം (63), ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് (55), ഇമാം ഉള്‍ ഹഖ് (44), ഫഖര്‍ സമാന്‍ (36) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
പാകിസ്താന്‍ ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ പാളി 12 റണ്‍സില്‍ അവര്‍ക്ക് ഓപ്പണര്‍ ജേസണ്‍ റോയിയെ നഷ്ടമായി. പിന്നാലെ രണ്ടാം വിക്കറ്റില്‍ ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടും ചേര്‍ന്ന് 48 റണ്‍സ് ചേര്‍ത്തു. ...കോര്‍ 60-ല്‍ നില്‍ക്കെ വഹാബ് റിയാസ് ബെയര്‍സ്റ്റോയെ (32) പുറത്താക്കി. വൈകാതെ ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനും (9) മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.എന്നാൽ ബട്ട്‌ലര്‍ ക്രീസിലെത്തിയതോടെ ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ന്നു.അഞ്ചാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 130 റണ്‍സ് നേടി റൂട്ട് തന്റെ 15-ാം ഏകദിന സെഞ്ചുറി നേടുകയും ചെയ്തു .പിന്നാലെ ജോസ് ബട്ട്‌ലര്‍ ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി സ്വന്തമാക്കി. റൂട്ടിനെ (107) പുറത്താക്കി ഷതാബ് ഖാൻ ഈ കൂട്ടുകെട്ട് പൊളിച്ചു .മുഹമ്മദ് ആമിര്‍ ബട്ലറെയും മടക്കി സ് വോക്‌സും മോയിന്‍ അലിയും (19) മടങ്ങിയതോടെ പാകിസ്താന്‍ വിജയമുറപ്പിച്ചു.
ശരത് കുമാർ
സ്പോർട്സ് ഡെസ്ക്
പെൻ ഇന്ത്യ ന്യൂസ്

No comments: