മിനി ധനമന്ത്രിയാകണോ? എങ്കിൽ മന്ത്രിപ്പണി തുടങ്ങിക്കോളൂ

2019 ബജറ്റിലേക്കു നിങ്ങൾക്കും അഭിപ്രായങ്ങൾ അറിയിക്കാം.  അത് ധനമന്ത്രി പാർലമെന്റിൽ വായിക്കുമ്പോൾ കോരിത്തരിച്ചിരിക്കാം. ഒരു മിനി ധനമന്ത്രിയായി കോലായിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലത്താം.

"നിങ്ങളുടെ ഓരോ വാക്കിനും വലിയ വിലയുണ്ട്": കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ വാക്കുകളാണിത് . രണ്ടാം എൻ ഡി എ സർക്കാരിന്റെ പൊതുബജറ്റിന് ഒരു മാസം ശേഷിക്കെയാണ് സോഷ്യൽ മീഡിയ വഴി പലരും പങ്ക് വച്ച ആശയങ്ങളും,നിർദേശങ്ങളും ധനമന്ത്രി നിർമ്മല സീതാരാമൻ ശ്രദ്ധയോടെ കേൾക്കുന്ന്, വായിക്കുന്നു. തന്റെ ടീം ഈ ആശയങ്ങൾ ക്രോഡീകരിക്കുകയാണെന്നും നിർമ്മല പറഞ്ഞു . ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് .

പണ്ഡിതരും , സാമ്പത്തിക വിദഗ്ധരും ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളിലൂടെയും, സോഷ്യൽ മീഡിയ വഴിയും പങ്ക് വച്ച ആശയങ്ങൾക്കും ,ചിന്തകൾക്കും നന്ദി . പലതും ഞാൻ വായിച്ചു . എന്റെ ടീം ഇവ ക്രോഡീകരിക്കുന്നുണ്ട് . ഓരോ ചെറിയ വാക്കിനും വലിയ വിലയുണ്ട് .ഇനിയും തുടരുക 

നിർമ്മല സീതാരാമൻ കുറിച്ചു .#Budget2019 എന്ന ഹാഷ്ടാഗും ഒപ്പമുണ്ട് . ഈ ഹാഷ്ടാഗിലാണ് ആശയങ്ങളും , നിർദേശങ്ങളും പങ്ക് വയ്ക്കേണ്ടത്

No comments:

Powered by Blogger.