സ്‌കൂൾ ബസ് ഡ്രൈവർമാർ ശ്രദ്ധിക്കേണ്ടുന്ന പോലീസ് നിർദ്ദേശങ്ങൾ. ഉറപ്പു വരുത്തേണ്ടത് സാമൂഹത്തിന്റെയും ബാധ്യത
സ്‌കൂൾ ഡ്രൈവർമാർക്ക് വേണ്ടി കേരളം പോലീസ് നിഷ്കർഷിച്ചിരിക്കുന്ന നിബന്ധനകൾ താഴെ ചേർക്കുന്നു. നിബന്ധനകൾ പാലിക്കിന്നില്ലെന്നു തോന്നിയാൽ ബന്ധപ്പെട്ട സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥാനംമാരെ പൊതു ജനങ്ങൾ അറിയിക്കണം. നമ്മുടെ കുട്ടികൾ സ്‌കൂളിൽ പഠിക്കുന്നില്ലെങ്കിലും, സ്‌കൂൾ വിദ്യാർഥികളെല്ലാം നമ്മുടെ നാടിന്റെ സ്വത്താണ്. ഓരോ മുതിർന്ന പൗരനും സ്‌കൂൾ വിദ്യാർഥിയുടെ സുരക്ഷയുടെ കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. നമ്മുടെ ഒരു ഉദാസീനതയായിരിക്കാം വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്. കുടുക്കുന്ന പരാതികൾക്ക് പരിഹാരമായില്ലെങ്കിൽ സോഷ്യൽ മീഡിയ വഴി പ്രതികരിക്കണം.
- സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് അഞ്ച് വര്‍ഷം ഹെവി വാഹനങ്ങള്‍ ഓടിച്ചുള്ള പരിചയവും ലൈസന്‍സും നിര്‍ബന്ധമാക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് അനുസരിക്കുന്നില്ലെന്നു കണ്ടാൽ ആദ്യം സ്‌കൂൾ മാനേജ് മെന്റിനെതിരെ പരാതി കൊടുക്കണം.
- അമിത വേഗം, അലക്ഷ്യമായി വാഹനം ഓടിക്കുക, ലൈന്‍ തെറ്റി വാഹനമോടിക്കുക തുടങ്ങിയ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചവരെ സ്‌കൂള്‍ ഡ്രൈവര്‍മാരായി നിയമിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- ഡ്രൈവറിന്റെ കാഴ്ച്ച ശക്തി വര്‍ഷം തോറും പരിശോധന നടത്തണം, ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കണം
- സ്‌കൂള്‍ ബസില്‍ കുട്ടികള്‍ക്കൊപ്പം ഒരു ടീച്ചറെങ്കിലും നിര്‍ബന്ധമായി യാത്ര ചെയ്തിരിക്കണം. കുട്ടികളെ സ്‌റ്റോപ്പുകളില്‍ നിന്നും കൂട്ടികൊണ്ട് പോകുന്നവര്‍ രക്ഷിതാക്കള്‍ തന്നെയാണെന്ന് ഉറപ്പ് വരുത്തണം.
- ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ ഹാജര്‍ നില രാവിലെയും വൈകിട്ടും രേഖപ്പെടുത്തണം.
- ബസില്‍ ആദ്യം കയറുന്നതും അവസാനം ഇറങ്ങുന്നതും പെണ്‍കുട്ടികളാകാത്ത തരത്തില്‍ ആയിരിക്കണം റൂട്ട് ക്രമീകരിക്കേണ്ടത്.
- ബസിലെ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഐഡന്റിറ്റി കാര്‍ഡ് ധരിക്കണം.
- ജീവനക്കാരുടെ ഫോട്ടോയും ഒപ്പും ഉള്‍പ്പെടുന്ന ബയോഡേറ്റ സ്‌കൂളില്‍ പ്രത്യേകം സൂക്ഷിച്ചിരിക്കണം.
ഇതുമായി ബന്ധപ്പെട്ട ഏതു വിവരം എപ്പോൾ നൽകിയാലും പെൻഇന്ത്യ ന്യൂസ്, നിജ സ്ഥിതി പരിശോധിച്ച് കാലതാമസമില്ലാതെ വാർത്ത പ്രസിദ്ധീകരിക്കും. വിവരങ്ങൾ അറിയിക്കാനായി ഇൻബോക്സ് ഉപയോഗിക്കാം
No comments: