കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധനുമായി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധനുമായി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി. കേരളത്തിൽ നിപാ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിലയിരുത്തലിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
സംസ്ഥാനത്ത് നിപ റിപ്പോർട്ട് ചെയ്തയുടൻ തന്നെ കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തിയെന്നും,സംസ്ഥാനത്തെ നിപപ്രതിരോധ നടപടികൾ ഇപ്പോൾ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി വി.മുരളീധരനെ അറിയിച്ചു.
ഒരു വർഷത്തിനു ശേഷം വീണ്ടും സംസ്ഥാനത്ത് വീണ്ടും നിപ ഉണ്ടായതിന്റെ സാഹചര്യം കേന്ദ്രസംഘം പരിശോധിക്കും. കേരളത്തിൽ നിപ ഇപ്പോൾ നിയന്ത്രണ വിധേയമാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ കേരള സന്ദർശനം മാറ്റി.
അടിയന്തിര സാഹചര്യം ഉണ്ടായാൽ ആരോഗ്യമന്ത്രി നേരിട്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുള്ളതായി വി.മുരളീധരൻ അറിയിച്ചു.

No comments: