പൊതു വിദ്യാലയത്തിലേക്ക് ഒരാൾ കൂടി .വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

മകളെ പൊതുവിദ്യാലയത്തിൽ ചേർത്ത വിവരം പങ്കുവെച്ച കോൺഗ്രസ് എം എൽ എ യുടെ എഫ് ബി പോസ്റ്റ് വൈറലാകുന്നു .പൊതു വിദ്യാഭ്യാസ സംരക്ഷണം ,രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടേയും മക്കളുടെ സ്കൂൾ അഡ്മിഷൻ ,സോഷ്യൽ മീഡിയയിലും വാർത്ത മാധ്യമങ്ങളിലും അടുത്തിടെ ഏറെ ചർച്ചയായ വിഷയമാണിത് .ബിന്ദുകൃഷ്ണയുടെ മകനെ കേന്ദ്രിയ വിദ്യാലയത്തിൽ ചേർത്തതുമായി ബന്ധപ്പെട്ട് പ്രതിഭ ഹരി എം എൽ എ യുടെ എഫ് ബി പോസ്റ്റ് ഏറെ ചർച്ചയായിരുന്നു .ഈ സാഹചര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ബൽറാമിന്റെ ഇന്നത്തെ പോസ്റ്റ് കാരണമാകും എന്നുറപ്പാണ്

"പൊതു വിദ്യാലയത്തിലേക്ക് ഒരാള്‍ കൂടി!അരിക്കാട് ഗവ.എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന അവന്തിക അതേ സ്‌കൂളില്‍ .മൂന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന അദ്വൈത് മാനവിനോടൊപ്പം"😍 ഇങ്ങനെയായിരുന്നു  ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്

No comments:

Powered by Blogger.