കണ്ണനെ കാണാൻ നരേന്ദ്രൻ

ഗുരുവായൂർ കണ്ണനെ കണ്ട് തൊഴാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എത്തും.  ഒരുപക്ഷെ തെരെഞ്ഞെടുപ്പിനിടയിലെവിടയോ അങ്ങനെ ഒരു സ്വയം സമർപ്പിത കരാർ മോദി ഗുരുവായൂർ കണ്ണനുമായി ഒപ്പു വച്ചിട്ടുണ്ടാകാം.  ഒരിക്കൽ കൂടി ജനാധിപത്യത്തിന്റെ പടവുകളിൽ ശിരസ്സു നമിക്കുന്നതിന് മുമ്പ്, ഒരു കുശലം, ഒരു കുമ്പിടൽ അത് കണ്ണന് നിവേദിക്കും.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാത്രി (07. 06. 16) 11.35 ന് കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ തങ്ങും. 8 ന് രാവിലെ 8.55 ന് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിൽ പ്രത്യേക ഹെലികോപ്ടറിൽ നിന്ന് ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദർശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിക്കും. 2 മണിക്ക് തിരിച്ചു പോകും.

പ്രധാന മന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനുള്ള യോഗം കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയിൽ ചേർന്നു. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡി സി പി ഡോ. ഹിമേന്ദ്ര നാഥ്, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ഇനി ഔർനാൽ കേരളത്തിന്റെ കണ്ണ് മോദിയിലേക്കു ചുരുങ്ങും.  മോദി ഗുരുവായൂർ കണ്ണനിലേക്കും. 

No comments:

Powered by Blogger.