മൺസൂൺ മഴയും അറബിക്കടലിലെ ന്യൂനമർദവും സംബന്ധിച്ചുള്ള മുന്നറിയിപ്പ്

തിരുവനന്തപുരം: ജൂൺ 9 നോട് കൂടി കേരള-കർണാടക തീരത്തോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിൽ ഒരു ന്യൂന മർദം (low pressure area) രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന് അനുയോജ്യമായ ഘടകങ്ങൾ അറബിക്കടലിലും അന്തഃരീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാൽ അടുത്ത 48 മണിക്കൂറിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൽസ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത നിർദേശങ്ങൾ

*താഴെ പറയുന്ന പ്രദേശങ്ങളിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്*

6th June- തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, കർണാടക, ഗോവൻ തീരങ്ങളോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 -45 kmph വേഗതയിൽ
കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്

7th June- തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 35-45 kmph വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലയിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്

8th June- തെക്ക് പടിഞ്ഞാറ് അറബിക്കടൽ, തെക്ക് കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള മാലിദ്വീപ് കൊമ്മോറിയൻ, കേരള തീരങ്ങളിൽ മണിക്കൂറിൽ 35-45 kmph വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്

9th June-തെക്ക് പടിഞ്ഞാറ് അറബിക്കടൽ, മധ്യ തെക്ക് കിഴക്ക് അറബിക്കടൽ, കേരള-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35-45 kmph വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്

10th June - തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 -45 kmph വേഗതയിൽ
കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്

No comments:

Powered by Blogger.