ബംഗാളിയോട് കൈക്കൂലി വാങ്ങി പത്തനംതിട്ട ജില്ലയിലെ സിപിഎം പ്രാദേശിക നേതാവ് പാര്‍ട്ടിക്ക് നാണക്കേടായി.

പത്തനംതിട്ട: ചെങ്കൊടിയെ വിശ്വസിച്ച് പാര്‍ട്ടി ഓഫീസിലെത്തിയ ബംഗാള്‍ സ്വദേശിക്ക് കിട്ടിയത് എട്ടിന്‍റെ പണി. കിട്ടാനുള്ള മുപ്പതിനായിരം രൂപയ്ക്ക് വേണ്ടി ഇടനില നില്‍ക്കാന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ സമീപിച്ചതാണ് ബംഗാള്‍ സ്വദേശിക്ക് വിനയായയത്. ബംഗാള്‍ സ്വദേശി സന്‍മദ് എന്ന ആളിന്‍റെ കൂലി കുടിശിഖ വാങ്ങി നല്‍കാന്‍ ഇടനില നിന്ന് പണിയെടുത്ത പണം തട്ടിയെടുക്കുകയായിരുന്നു. ലേബര്‍ കോണ്‍ട്രാക്ടറില്‍ നിന്ന് തൊഴിലാളിയുടെ പണം കൈക്കലാക്കിയ സംഭവത്തിലാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവങ്ങള്‍.
സിപിഎമ്മിന്‍റെ പുല്ലാട് ലോക്കല്‍ കമ്മിറ്റി നേതാവിനെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ആരോപണം ഉയര്‍ന്നത്. കൈക്കൂലി വാങ്ങിയത് സ്ഥിരീകരിക്കാനായി തെളിവിനായി ശേഖരിച്ച ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതാണ് സംഭവത്തിന്‍റെ ചുരുളഴിച്ചത്. സിപിഎമ്മിന്‍റെ മുന്‍ ഏരിയ സെക്രട്ടറിയുടെ മകനും ലേബര്‍ കോണ്‍ട്രാക്ടറും തമ്മില്‍ നടക്കുന്ന സംഭാഷണത്തില്‍ പുല്ലാട് ലോക്കല്‍ സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ചേര്‍ന്ന ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി യോഗത്തില്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെയും സംഭാഷണം പുറത്തുവിട്ടയാളിനെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പുല്ലാട് മേഖലയില്‍ വര്‍ഷങ്ങളായി കെട്ടിടം പണി നടത്തുന്ന ബംഗാള്‍ സ്വദേശിയാണ് സന്‍മദ്. പണി ചെയ്തതിന്‍റെ കുടിശിഖ ഇനത്തില്‍ ഇയാള്‍ക്ക് 30, 000 രൂപ ലഭിക്കാനുണ്ടായിരുന്നു. ഇതേ ചൊല്ലി ലേബര്‍ കോണ്‍ട്രാക്ടറും തൊഴിലാളിയുമായി തര്‍ക്കത്തിലായി. ഓഗസ്റ്റ് മാസം ആദ്യവാരം നടന്ന സംഭവത്തില്‍ നാട്ടുകാരിലാരോ ഉപദേശിച്ചതനുസരിച്ച് മലയാളം സംസാരിക്കാന്‍ അറിയാവുന്ന സന്‍മദ് സിപിഎമ്മിന്‍റെ ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തി പരാതി പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം നേതാവ് കോണ്‍ട്രാക്ടറെ വിരട്ടി പണം കൈക്കലാക്കിയെങ്കിലും തൊഴിലാളിക്ക് ഒരു രൂപ പോലും കൊടുത്തില്ല. ഇതേ തുടര്‍ന്ന് തൊഴിലാളിക്ക് വേണ്ടി നാട്ടുകാരായ ചിലര്‍ പരാതി തയ്യാറാക്കി മുഖ്യമന്ത്രിക്ക് നല്‍കി. അപ്പോഴേക്കും സംഭവം പ്രാദേശികമായ പല പാര്‍ട്ടി പ്രവര്‍ത്തകരും അറിഞ്ഞു. എന്നാല്‍ താനല്ല പൊലീസിലെ ഒരു എഎസ്ഐ ആണ് പണം വാങ്ങിയതെന്നായിരുന്നു പ്രാദേശിക നേതാവിന്‍റെ വെളിപ്പെടുത്തല്‍. ഇത് തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിപ്രവര്‍ത്തകര്‍ അറിഞ്ഞെങ്കിലും പാര്‍ട്ടിക്ക് നാണക്കേടാകാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കഴിയും വരെ മൗനം പാലിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറിയതോടെ കോണ്‍ട്രാക്ടര്‍ കുടിശിഖ തൊഴിലാളിക്ക് നല്‍കി പ്രശ്നം തീര്‍ത്തു. എന്നാല്‍ പാര്‍ട്ടി നേതാവ് നല്‍കിയ പണം തിരികെ നല്‍കാതിരുന്നത് വീണ്ടും വിവാദമായി. ഒടുവില്‍ വാങ്ങിയ പണത്തില്‍ ഇരുപതിനായിരം കോണ്‍ട്രാക്ടര്‍ക്ക് തിരികെ നല്‍കി.
തൊഴിലാളിക്ക് പതിനായിരം കൊടുത്തു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പണവും കോണ്‍ട്രാക്ടര്‍ക്ക് തിരികെ നല്‍കാമെന്നാണ് പ്രാദേശിക നേതാവ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പുല്ലാട്ടെ പാര്‍ട്ടി അംഗമായ ജയലാല്‍ എന്നയാള്‍ ഇത് സംബന്ധിച്ച് പാര്‍ട്ടിക്ക് പ്രത്യേകമായി പരാതി നല്‍കി. സംസ്ഥാന കമ്മിറ്റിയില്‍ വരെയെത്തിയ വിഷയത്തില്‍ ഞായറാഴ്ച വൈകിട്ടാണ് ഏരിയ കമ്മിറ്റി ഇടപെട്ടത്. അതേ സമയം അഴിമതി പുറത്തുകൊണ്ടുവന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിനെതിരെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്

No comments: