ദിവ്യ സ്പന്ദനയും കോൺഗ്രസ്സ് വിട്ടേക്കും

കോൺഗ്രസ് നവ മാദ്ധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പാർട്ടി വിട്ടേക്കുമെന്നു സൂചന

കഷിഞ്ഞ ലോക സഭാ തെരെഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസ്സിൽ നിന്ന് പ്രഗത്ഭരായവരുടെ ഒഴുക്ക് തുടരുന്നു.  കോൺഗ്രസ്സ് എന്ന താവളം സുരക്ഷിതമല്ലെന്ന് വിലയിരുത്തൽ കോൺഗ്രസ്സിന് വേണ്ടി ബുദ്ധി വ്യാപാരം നടത്തിയവരെ ചിന്തിപ്പിക്കുന്നു.  ടോം വടക്കൻ ഉൾപ്പടെയുള്ളവർ ഈ ബോധ്യത്തിലാണ് നേരത്തെ തന്നെ പാർട്ടി വിട്ടത്.

എന്നാൽ ബി ജെ പി ക്കുവേണ്ടി ഇതേ നിലയിൽ ജോലി ചെയ്തവർ എല്ലാവരും ദേശീയ നേതൃത്വത്തിൽ വലിയ പ്രാധാന്യമുള്ളവരായി മാറി. സന്ദീപ് പത്ര, ഷാസിയ ഇൽമി തുടങ്ങിയവർ ഉദാഹരണമാണ്. ഏറ്റവും ഒടുവിലായി കോൺഗ്രസ് നവ മാദ്ധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങി.  തന്റെ ട്വിറ്റർ പേജിൽ നിന്ന് ട്വീറ്റുകൾ മുഴുവൻ ദിവ്യ നീക്കം ചെയ്തതോടെയാണ് സംശയം ബലപ്പെട്ടത് . നിലവിൽ ദിവ്യയുടെ ട്വിറ്റർ പേജിൽ ഒരു ട്വീറ്റ് പോലും ലഭ്യമല്ല, ഇത് ദേശീയ മാദ്ധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. ദിവ്യയുടെ പ്രൊഫൈൽ ബയോ വിവരങ്ങളും നീക്കം ചെയ്ത നിലയിലാണ്.

ദിവ്യയുടെ ട്വിറ്റർ പേജ് സെർച്ച് ചെയ്യുമ്പോൾ വെരിഫൈഡ് പേജ് ലഭ്യമാകാനും ഏറെ വൈകുന്നു. ഇതാണ് ദിവ്യ പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് കാരണം . മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ മഹാരാഷ്ട്രയിലെ വാർധയിൽ വച്ച് നടന്ന പാർട്ടി നേതൃത്വ യോഗത്തിൽ ദിവ്യ വിട്ടു നിന്നിരുന്നു.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച് ട്വീറ്റ് ചെയ്തതിന് ദിവ്യയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. തുടർന്ന് സെപ്റ്റംബര്‍ 29 ന് ശേഷം ദിവ്യയുടേതായ പുതിയ പോസ്റ്റുകളൊന്നും ട്വിറ്ററില്‍ പങ്കുവച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് പദവി രാജിവെച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാൽ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തിൽ ​ദിവ്യ നടത്തിയ പരാമർശങ്ങളിൽ കോൺ​ഗ്രസ് പാർട്ടി ​ദേശീയ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി അസംതൃപ്തനായിരുന്നുവെന്ന് കോൺ​ഗ്രസ് ഔദ്യോ​ഗിക വൃത്തങ്ങളും അറിയിച്ചിരുന്നു.

ദിവ്യക്കു പകരം കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയുടെ മകൻ നിഖിൽ ആൽവയ്ക്ക് നൽകാണാന് തീരുമാനം എന്നറിയുന്നു. ദിവ്യ അസ്വസ്ഥയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിഖിൽ ആൽവയാണ്.

No comments:

Powered by Blogger.