നിപ ആശങ്ക വേണ്ട .സ്ഥിതി നിയന്ത്രണാതീതം :ഐ എം എ
സംസ്ഥാനത്ത് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന്ഐ.എം.എ.വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണത്തിലാണെന്നും രോഗം പകരാന്‍ സാധ്യതയുള്ള വവ്വാലുകള്‍ കടിച്ച പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുകയോ അടുത്ത് ഇടപെഴുകുന്നതോ ആയ സാഹചര്യങ്ങള്‍ ഒഴിവാക്കണം.കൂടാതെ പ്രസ്തുത രോഗിയുമായി അടുത്ത് ഇടപെടുന്നവര്‍ക്കും മാത്രമാണ് രോഗം പിടിപെടാന്‍ സാധ്യതയുള്ളത്.......പൊതു നിരത്തുകളില്‍ മാസ്‌ക് ധരിച്ച് കൊണ്ടും പൊതു ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം തെറ്റിദ്ധാരണാ ജനകമാണ്. .ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. കൂടാതെ പൊതു ജനങ്ങള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ ബോധവത്കണം നല്‍കുവാനും, സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ എന്‍ 95 മാസ്‌ക്കിന്റെ അഭാവം ഉണ്ടാവുകയാണെങ്കില്‍ അത് സൗജന്യമായി എത്തിക്കുവാന്‍ തീരുമാനം എടുത്തതായും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ.സുഗതനും, സെക്രട്ടറി ഡോ. സുള്‍ഫി നൂഹു എന്നിവർ അറിയിച്ചു......
No comments: