സർക്കാർ സ്‌കൂളുകളിൽ പിള്ളാരെ ചേർക്കണം: കേന്ദ്രീയ വിദ്യാലയത്തിൽ വിടരുത്: അതിരുകളില്ലാത്ത മണ്ടത്തരം കൂവി പ്രതിഭാ ഹരി എംഎൽഎ
"ഒരു എംഎൽഎ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു. അസത്യം പ്രചരിപ്പിച്ച് ലൈക്ക് വാങ്ങാനുള്ള ശ്രമമാണ് അവർ നടത്തിയത്. ഒന്നുമില്ലെങ്കിലും അവരും ഒരമ്മയല്ലേ. ഇങ്ങനെ സ്വയം അപഹാസ്യയാകുന്നത് എന്തിനാണ്": ബിന്ദു കൃഷ്ണ
കോൺഗ്രസ്സ് നേതാവ് ബിന്ദു കൃഷ്‌ണയുടെ മകൻ കേന്ദ്രീയ വിദ്യാലയത്തിൽ ചേർന്നത് സംബന്ധിച്ച് ബിന്ദു കൃഷ്ണ ഇട്ട പോസ്റ്റിന്റെ സ്ക്രീൻ ഷോർട് ഇട്ടു കായംകുളം എം എൽ എ നടത്തിയ വിവാദ പരാമർശം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നു. പരാമർശം എം എൽ എ സ്ഥാനം വരെ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ ചേർത്തു രാഷ്ട്രീയ നേതാക്കൾ മാതൃക കാട്ടണമെന്ന ഉപദേശമാണ് പ്രതിഭ മുന്നോട്ടു വെക്കുന്നത്. കേന്ദ്രീയ വിദ്യാലയം സർക്കാർ സ്ക്കൂളല്ലേ എന്നതാണ് ചോദ്യം. ഒരു രാജ്യത്തിന്റെ സർക്കാർ സംവിധാനമെന്നാൽ ആ രാജ്യത്തെ സർക്കാരാണ്. ഇന്ത്യയിൽ കേന്ദ്ര സർക്കാണ് പരമാധികാര ഭരണ സംവിധാനം. കേന്ദ സർക്കാരിന്റെ മേൽനോട്ടത്തിൽ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് കേന്ദ്രീയ വിദ്യാലയങ്ങൾ. എം എൽ എ ഉൾപ്പെടുന്ന സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള അധികാരം വരെ കേന്ദ്ര സർക്കാരിനുണ്ട്. അതായത് സർക്കാർ സ്ഥാപനമെന്ന് നേരിട്ട് വിളിക്കാൻ കഴിയുന്ന വിദ്യാലയമാണ് കേന്ദ്രീയ വിദ്യാലയം. അവിടെ കുട്ടികളെ ചേർക്കുന്നതിനെ അധിക്ഷേപിക്കുന്നത് ഭരണ ഘടനാ വിരുദ്ധമാണ്. സംസ്ഥാന സർക്കാരുകൾ തത്വത്തിൽ കേന്ദ്ര സർക്കാർ ഏജൻസികൾ മാത്രമാണ്.
കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
"ഇനി വിഷയത്തിലേക്ക് വരാം.കേരളത്തിൽ സർക്കാർ സ്കൂളുകൾ തുറക്കുന്നത് June 6 ന് ആണ്. എന്റെ മകൻ അടക്കം ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രതീക്ഷയോടെ കടക്കുകയാണ്. അതെ അവർക്ക് പ്രതീക്ഷക്ക് വകയുണ്ട്. നമ്മുടെ സർക്കാർ ആണ് കേരളം ഭരിക്കുന്നത്. പുസ്തകങ്ങൾ വന്നു. യൂണിഫോം വന്നു.. ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. വിദ്യാലയങ്ങൾ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നു..
ഇവിടെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മക്കളെ വിടാൻ ആദ്യം തയ്യാറാകേണ്ടത് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും പൊതു പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ആണ്... ഈ തെരഞ്ഞെടുപ്പ് സമയത്ത് പല ഓൺലൈൻ അതുപോലെ തന്നെ വലതുപക്ഷ മാധ്യമങ്ങളും ചില സ്ഥാനാർത്ഥികൾക്ക് അമിതമായ താരപരിവേഷം അന്യായ പ്രചരണം ഒക്കെ നൽകുന്നത് കണ്ടു. തങ്ങൾ ആർക്കാണോ പ്രചരണം നൽകാൻ ആഗ്രഹിക്കുന്നത് ആ ജോലി അമിതമായ ആത്മാർത്ഥതയോടെ നിർവ്വഹിക്കുന്നത് കണ്ടു. എന്നാൽ എങ്ങനെയാണ് ജനപ്രതിനിധികളെ പൊതുപ്രവർത്തകരെ വിലയിരുത്തേണ്ടത്. അവരുടെ വാക്കും പ്രവൃത്തിയും ഒത്തുവരുന്നുണ്ടോ നോക്കണം. അങ്ങനെ തന്നെ വേണം ജനവും വിലയിരുത്താൻ ..
നമ്മുടെ മക്കളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിടാതെ പൊതു വിദ്യാഭ്യാസത്തെ സ്ഥാപനങ്ങളെ വിമർശിക്കാനോ വിലയിരുത്താനോ നമ്മൾക്കെന്ത് അവകാശം.."
ഇതിൽ കേന്ദ്രീയ വിദ്യാലയം പൊതു വിദ്യാലയമല്ല എന്ന് കൃത്യമായി ധ്വാനിപ്പിക്കുന്നുണ്ട്. അത് കളവാണ്. നിയമ നിർമാണ സഭയിലേക്കു തെരെഞ്ഞെടുക്കപ്പെട്ട ഒരു എം എൽ എ കളവു പറഞ്ഞു പരത്തുന്നു എന്നത് അക്ഷന്തവ്യമായ തെറ്റാണ്.
പ്രതിഭ പിന്നീട് കേന്ദ്രീയ വിദ്യാലയത്തിനെതിരെ അല്ല എഴുതിയത് എന്ന് തിരുത്തി പറയുകയുണ്ടായി. അതും വായിക്കാം:
"എന്റെ മകനെ അംഗൻവാടി മുതൽ ഈ നിമിഷം വരെ സർക്കാർ സ്ഥാപനത്തിൽ മാത്രം വിട്ടിട്ടുള്ള ഒരമ്മ എന്ന നിലയിൽ തന്നെയാണ് ഈ Post ഇടുന്നത്. എന്നും സർക്കാർ സ്കൂളിനൊപ്പം. പൊതു വിദ്യാഭ്യാസത്തിനൊപ്പം... ഈ Post കേന്ദ്രീയ വിദ്യാലയങ്ങൾക്ക് എതിരാണ് എന്ന രീതിയിൽ പ്രചരണം നടത്തുന്നവരോട് ഒന്നും പറയാനില്ല. മലയാളം മീഡിയത്തിൽ പഠിക്കുന്ന,, പണം കൊടുത്ത് വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കാത്ത ,, വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും മനസ്സിലാകും .. മനസ്സിലായാൽ മതി"
അബദ്ധം പറ്റി പറഞ്ഞതാണെന്ന് പറഞ്ഞാൽ തിരുത്തൽ പരിഗണിക്കാമായിരുന്നു. എന്നാൽ ഞാനെഴുതിയത് തെറ്റായി വ്യാഖ്യാനിച്ചു എന്നാണു അവർ പറയുന്നത്. ഇതിൽ വ്യഖ്യാനത്തിന്റെ വിഷയം വരുന്നില്ല. വ്യാഖ്യാനിക്കാൻ വേദ വാക്യം ഒന്നുമല്ല പറഞ്ഞത്. കേന്ദ്ര സർക്കാരിനെതിരെ വ്യക്തമായി തെരെഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി സംസാരിച്ചു എന്നത് ഗൗരവതരമായ കുറ്റമാണ്. ഫെഡറൽ സംവിധാനം അട്ടിമറിക്കുകയാണ് എന്ന് കേസ് വന്നാൽ, മാപ്പു പറയുകയോ, ശിക്ഷ ഏറ്റു വാങ്ങുകയോ ചെയ്യാതെ എം എൽ എ ക്കു രക്ഷപെടാൻ കോടതിയിൽ കഴിയില്ല.

No comments: