മലയോര-തീരദേശ ഹൈവെകളുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി
മലയോര ഹൈവെയുടെയും തീരദേശ ഹൈവെയുടെയും മറ്റ് അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെയും നിര്‍മാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. മലയോര ഹൈവെയുടെ (1267 കി.മീ) നിര്‍മാണം 177 കിലോമീറ്ററില്‍ തുടങ്ങിക്കഴിഞ്ഞു. 13 ജില്ലകളിലും സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നു. 2020-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
തീരദേശ ഹൈവെയുടെ (656 കി.മീ) നിര്‍മാണം അഞ്ച് ഭാഗങ്ങളിലായി തുടങ്ങിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ നടപടികള്‍ പുരോഗമിക്കുന്നു.
വൈറ്റില ഫ്ളൈഓവറിന്‍റെ നിര്‍മാണം 2019 ഡിസംബറിലും കുണ്ടന്നൂര്‍ ഫ്ളൈഓവറിന്‍റെ നിര്‍മാണം. 2020 മാര്‍ച്ചിലും പൂര്‍ത്തിയാകും. ആലപ്പുഴ ബൈപ്പാസ്സിന്‍റെ നിര്‍മാണം മിക്കവാറും പൂര്‍ത്തിയായിട്ടുണ്ട്. മാഹി-തലശ്ശേരി ബൈപ്പാസ്സിന്‍റെ നിര്‍മാണം 24 ശതമാനം പൂര്‍ത്തിയായി. 2020-ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം. അബ്രഹാം, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തുടങ്ങിയവരും വിവിധ ജില്ലകളിലെ കലക്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

No comments: