അമേരിക്ക ഉയർത്തുന്ന പുതിയ വെല്ലുവിളി ഇന്ത്യ നേരിടുമോ? ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ സീറോ നികുതി അമേരിക്ക എടുത്തു കളഞ്ഞു

പുതിയ നരേന്ദ്ര മോദി സർക്കാരിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഉയർന്നു വരുന്നത് അമേരിക്ക പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുമാനമാണ്. ഏതാണ് 6 .3 ബില്യൺ ഡോളറിന്റെ സാധന സാമഗ്രവികൾക്കുണ്ടായിരുന്ന സീറോ നികുതി പിൻവലിച്ചത് ആശങ്കക്ക് വഴി വയ്ക്കുന്നതു തന്നെയാണ്.  വികസ്വര രാജ്യങ്ങൾക്കു മാത്രം അമേരിക്ക നൽകിയിരുന്ന പരിഗണനയാണിത്.  ഈ ഇനത്തിൽ ഇളവുകൾ നേടിയിരുന്ന ഏറ്റവും വലിയ രാജ്യമായിരുന്നു ഇന്ത്യ. തൊട്ടു പിന്നിൽ തായ്‌ലാൻഡും (4 .4 B $), അതിനു താഴെ ബ്രസിൽ (2 .5 B $), ഇൻഡോനേഷ്യ   (2 .2 B $), തുർക്കി  (1 .9 B $), തുടങ്ങിയ രാജ്യങ്ങളും ആയിരുന്നു.


2018 ൽ ജൂൺവരെയുള്ള കാലയളവിൽ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 6.1 ലെത്തി നിൽക്കുകയും,  മാർച്ചു മാസം അവസാനിച്ച പാദത്തിലെ ജി ഡി പി 5.8 എന്ന അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തതോടെ ഇന്ത്യൻ സമ്പത് വ്യവസ്ഥയിൽ ചില ആശങ്കകൾ ഉടലെടുത്തിട്ടുണ്ട്.  ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നിറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കുള്ള നികുതിയില്ലായ്മ നീക്കിയത്. ഇത് ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങൾ ഇന്ത്യയും തായ്‌ലാൻഡുമാണ്. ബ്രസീലിനും ഇന്തോനേഷ്യക്കും, തുർക്കിക്കും ഇത് തിരിച്ചടിയായി മാറും.

ഇതോടെ കാര്യമായ മുന്നേറ്റം നടത്താത്ത നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ്.  അതോടെ തൊഴിലില്ലായ്മ വർധിക്കാനാണ് സാധ്യത.  ഇതിനെ എങ്ങനെ പുതിയ ഭരണകൂടം തരണമേ ചെയ്യുമെന്ന് നോക്കികാണേണ്ട വസ്തുത തന്നെയാണ്.

എന്നാൽ ഇന്ത്യക്കെതിരെ ഒരു ട്രേഡ് വാറിന് അമേരിക്ക പോകാൻ സാധ്യതയില്ല.  അമേരിക്ക -ചൈന -  മെക്സിക്കോ ട്രെയ്ഡ് വാറിന്റെ രൂപത്തിലേക്ക് കാര്യങ്ങളെത്തിയാൽ അമേരിക്ക ഒറ്റപ്പെടാനും സാധ്യതയുണ്ട്.  ഏറ്റവും വലിയ ജനസംഖ്യാ രാജ്യങ്ങളായ ചൈനയെയും ഇന്ത്യയെയും ഒരേ പോലെ പിണക്കി നിർത്താൻ യു എസ്സിന് കഴിയില്ല

Satheesh Kumar R

No comments:

Powered by Blogger.