കെ സുരേന്ദ്രന് വേണ്ടി പ്രവർത്തിച്ചു: പുറത്തിറങ്ങാൻ പോലുമാകാതെ പത്തനംതിട്ട പുറമറ്റത്ത് ബിജെപി പ്രവർത്തകർ

തെരഞ്ഞെടുപ്പിന് എൻ ഡി എ സ്ഥാനാർഥിക്കു വേണ്ടി പ്രവൃത്തിച്ചതിന്റെ പേരിൽ സ്വതന്ത്രമായി വീടിനു വെളിയിലിറങ്ങാൻ പോലും കഴിയാതെ പത്തനംതിട്ട ജില്ലയിലെ പുറമറ്റത്ത് ബി ജെ പി പ്രവർത്തകർ ഭീതിയിൽ. കെ സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് സ്വീകരണ യോഗത്തിനു മുന്നോടിയായി നടന്ന യോഗത്തിലേക്ക് ഡി വൈ എഫ് ഐ പ്രവർത്തകർ ഇരച്ചുകയറി ബഹളമുണ്ടാക്കുകയായിരുന്നു.  ഇതിനെതിരെ ബി ജെ പി പ്രവർത്തകർ കേസ് കൊടുക്കുകയും  ചെയ്തിരുന്നു.  വേദിയിൽ പ്രസംഗിച്ചു കൊണ്ട് നിന്ന ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ് എൻ ഭാസ്കറിനെ ആക്രമിക്കാൻ ശ്രമിക്കുകയും, മൈക്ക് തട്ടി തെറിപ്പിക്കുകയുമായിരുന്നെന്നാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.  മദ്യം കഴിച്ചെത്തിയ ചെറുപ്പക്കാരാണ് പ്രശ്നം സൃഷ്ടിച്ചത്.  കെ സുരേന്ദ്രൻ വേദിയിലെത്തുന്നതിനു തൊട്ടു മുൻപായിരുന്നു സംഭവം. സ്ത്രീകളുൾപ്പടെ ബി ജെ പി പ്രവർത്തകർക്ക് അന്ന് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവം വാർത്ത ആകുകയും കെ സുരേന്ദ്രൻ പ്രതികരിക്കുകയും ചെയ്തിരുന്നു. സി പി എം നേതൃത്വം ഇടപെട്ട്‌ രംഗം ശാന്തമാക്കിയെങ്കിലും തെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ  ഡി വൈ എഫ് ഐ  പ്രവർത്തകർ ബി ജെ പി പ്രവർത്തകർക്ക് നേരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണെന്നാണ് പെൻ ഇന്ത്യ ന്യുസിനെ ലഭിച്ച വിവരം.  വിഷയത്തിൽ പോലീസ് നിസ്സംഗത പാലിക്കുന്നുവെന്നും ആരോപണമുണ്ട്.

അതെ സമയം സ്ഥിതിഗതികൾ അറിയിച്ചിട്ടും ബി ജെ പി നേതൃത്വം ഇടപെടുന്നില്ല എന്ന വാർത്തകളും പുറത്തു വരുന്നു.  വിഷയത്തിൽ ഇതുവരെ ബി ജെ പി ജില്ലാ നേതൃത്വം സമവായ ചർച്ച നടത്തുകയോ, പോലീസിൽ വിവരങ്ങൾ അന്വേഷിക്കുകയോ ചീയ്തിട്ടില്ലെന്ന പരാതി പ്രവർത്തകർക്കുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ബി ജെ പി പ്രവർത്തകർക്ക് ഭീഷണിയായി നിലനിൽക്കുന്നത് 

No comments:

Powered by Blogger.