കേരളത്തിന്റെ കുയിൽ നാദം ഇനി പാർലമെന്റിൽ

നിറഞ്ഞൊരു കുറി. തൊട്ടു താഴയായൊരു കറുത്ത പൊട്ട്. തെക്കോട്ടും വടക്കോട്ടും ഒഴികിമായുന്ന കാട്ടുചോല പുരികങ്ങൾ. വെളുത്ത ആകാശത്തിൽ കറുത്ത സൂര്യനുണ്ടെങ്കിൽ, അത് കാണാനൊരു മോഹമുദിച്ചാൽ, രമ്യ ഹരിദാസിന്റെ കണ്ണിണകളിലേക്കു നോക്കാം.  ആർദ്രതയുടെ, കാരുണ്യത്തിന്റെ, സ്നേഹക്കൂട്ടിലേക്ക് അവളുടെ കണ്ണുകൾ നമ്മെ കൊത്തി വലിക്കും. ഒട്ടൊക്കെ ചേർന്നും, കുറച്ചൊക്കെ പാറിപ്പറന്നും ഓടിനടക്കുന്ന മുടിയിഴകൾ തീർക്കുന്ന സൗന്ദര്യവും നമ്മുടെ ഉള്ളറകളെ തച്ചു തകർക്കും. പെർഫെക്ട് ആണ്.. പെർഫെക്ട്. കോളർ ബ്ലൗസ്, കൈ മുട്ടോളം മറഞ്ഞിരിക്കും. കഷ്ടിച്ച് കഴുത്തൊന്നു കണ്ടാലായി. ഒരിത്തിരിപ്പൊന്ന് കാതുകളെ സമ്പുഷ്ടമാക്കുന്നു.

പറഞ്ഞു വന്നത് നമ്മുടെ സ്വന്തം പെങ്ങള് കുട്ടിയെ പറ്റിയാണ്. രമ്യ ഹരിദാസ് എന്ന കേരളത്തിന്റെ കൊച്ചു മിടുക്കി.  ചെന്ന് കേറാനൊരുങ്ങുന്നത് ചില്ലറക്കാരൊന്നുമിരിക്കുന്ന കൂട്ടിലേക്കല്ല. നരേന്ദ്ര മോദി, സോണിയ ഗാന്ധി, അമിത് ഷാ, രാഹുൽ ഗാന്ധി. തീർന്നില്ല രാജ് നാഥ്‌ സിങ്ങും, നിർമല സീതാരാമനും, സ്‌മൃതി ഇറാനിയും എന്ന് വേണ്ട പുലി മടയിലേക്കാണ്.. പുലി മടയിലേക്ക്. 

കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ 42 വർഷത്തെ നീണ്ട  കാത്തിരിപ്പിന് വിരാമമിട്ട്  രമ്യ ഹരിദാസ് ഇനി ലോക ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഉറച്ചിരിക്കും.  42 വർഷങ്ങൾക്കു ശേഷം ഒരു ദളിത് വനിതാ എം പി.  അതും കോൺഗ്രസ്സുകാരി.  എല്‍ഡിഎഫിന്റെ കോട്ടകൊത്തളങ്ങൾ വെട്ടി പൊളിച്ച് ആലത്തൂരില്‍ ജയിച്ച രമ്യ ഹരിദാസ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ദളിത് വനിതാ എംപി ആണ്. രമ്യ ജയിച്ചത് കോൺഗ്രസ്സിന്റെ സംഘടനാ ശക്തികൊണ്ട് മാത്രമല്ല.  തന്റെ അനുഗ്രഹീതമായ നാദവും, ഈണവും മരുഭൂമിയിലെ കുളിർമഴ പോലെയാണ് വേട്ടർമാരിലേക്കു സന്നിവേശിപ്പിച്ചത്. പാട്ടും പാടി ജയിക്കുക എന്ന് നാമൊക്കെ കേട്ടിട്ടല്ലേ ഉള്ളൂ.  1971ല്‍ അടൂരില്‍ നിന്നു ജയിച്ച സിപിഐ സ്ഥാനാര്‍ഥി ഭാര്‍ഗവി തങ്കപ്പനായിരുന്നു ആദ്യ വനിതാ ദളിത് എംപി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യ ഹരിദാസ്.

ഇനി അറിയേണ്ടത് രമ്യയുടെ യുവത്വവും പ്രസരിപ്പും ഒക്കെ നാടിന്റെ പ്രയോജനത്തിനായി ഉപയോഗിക്കപ്പെടുമോ? അന്തമായ രാഷ്ട്രീയം മാറ്റി വച്ച്, ഒരു സമ്പൂർണ കോൺഗ്രസ്സുകാരിയായി തന്നെ നിലകൊണ്ട് പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധ പിടിച്ച് പറ്റി കേരളത്തിലെ ദളിതുകളുടെ ഉന്നമനം സാധ്യമാക്കണം. എല്ലാം ചെയ്യിച്ചെടുക്കാൻ അയൽവക്കക്കാരൻ വി മുരളീധരൻ കൂടെയുണ്ടാകും. നിർദേശങ്ങൾ നൽകാൻ ഒരുപറ്റം പ്രഗത്ഭരായ കോൺഗ്രസ്സ് എം പി മാരും.

കടത്തനാടന്റെ നാട്ടിൽ നിന്നും ഈ 32 കാരി  കരിമിഴി പെണ്ണ് പാട്ടും പാടി ജയിച്ചപ്പോൾ പാർലമെന്റിൽ അതൊരു പുതിയ ചരിത്രമായി.  ഒരു വഴിക്കല്ല. പല വഴികളിൽ

No comments:

Powered by Blogger.