രാഹുൽ ഗാന്ധിയോട് വസതി ഒഴിയാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു: ക്യാബിനറ്റ് റാങ്കിലുള്ളവരുടെ വസതിയാണത്

രാഹുൽ ഗാന്ധിയോട് വസതി ഒഴിയാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സുരക്ഷാ സംവിധാനങ്ങളും വെട്ടിച്ചുരുക്കി. പ്രതിഷേധവുമായി കോൺഗ്രസ് നേതൃത്തം രംഗത്തെത്തി.

തുഗ്ലക് റോഡിലെ നമ്പർ 12 വസതിയാണ് രാഹുലിന്റേത്. കഴിഞ്ഞ പതിനച്ചു വര്ഷമാമായി രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയാണ് ഇത്. ക്യാബിനെറ്റ് മന്ത്രി മാർക്ക് കൊടുക്കുന്ന ടൈപ്പ് 8  വസതിയാണ് ഇത്.  എം പി മാത്രമായ രാഹുൽ ഗാന്ധി ഈ വസതി ഒഴിഞ്ഞു കൊടുക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ക്യാബിനെറ്റ്‌ മന്ത്രി മാർക്ക് കൊടുക്കുന്ന വീട് എങ്ങനെ രാഹുൽ ഗാന്ധിക്ക് കിട്ടി എന്നത് തീർച്ചയായും ഭരണ ദുരുപയോഗത്തിനു ഉദാഹരണമാണ്.  ഡൽഹിയിലെ തന്നെ ഏറ്റവും മുന്തിയ വീട് കരസ്ഥമാക്കാൻ കഴിയുന്ന രാഹുൽ ഗാന്ധി അനധികൃതമായി സർക്കാർ വീട് കൈവശം വച്ചിരിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നാണ് വാദം.

ഇതിനു പുറമെ 10 ജൻപതും രാഹുൽ ഗാന്ധിയുടെ കുടുംബത്തിനായി മാറ്റി വച്ചിരിക്കുകയാണ്.  ഇത് പ്രധാനമന്ത്രിയുടെ വസതിയായ 7 റേസ് കോഴ്സ് റോഡ്  (ഇപ്പോൾ മാറിയ പേര് അനുസരിച്ച് 7 ലോക് കല്യാൺ മാർഗ്) ന്റെ ഇരട്ടിയിലേറെ വരും.  പ്രധാനമന്ത്രിമാരുടെ വസതിയായാണ് കണക്കാക്കുന്നതെങ്കിലും ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനു ശേഷം നെഹ്‌റു കുടുംബമല്ലാതെ വേറെ ആരും ഇവിടെ താമസിച്ചിട്ടില്ല. ഇതും ഒഴിഞ്ഞു കൊടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

അധികാരം നഷ്ടപെട്ടാലുടനെ ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കണമെന്നാണ് ബി ജെ പി യുടെ നയം.  ഇത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാണെന്നാണ് അവരുടെ പക്ഷം. 

No comments:

Powered by Blogger.