ബിജെപി പഴയ ബിജെപി അല്ല: ആന്റണിക്കും, പിണാറായിക്കും, മോദി മാത്രമാണ് തൊട്ടുകൂടാത്തവൻ: ഗഡ്കരിയും മുരളീധരനും പൊന്നാണ്‌. പൊന്ന്

പുതിയ കേന്ദ്ര മന്ത്രി വി മുരളീധരൻ ആന്റണി സാറിനെ കാണാൻ പോകുന്നു.  മാതൃഭൂമി തങ്കക്കുടമാണെന്നു പറയുന്നു. പഴയതും, പുതിയതുമായ റോഡ് മന്ത്രി ഗഡ്ഗരി പിണറായി വിജയനെ കാണാൻ പോകുന്നു.  ഉച്ചയൂണ് കഴിക്കുന്നു.  മൊത്തത്തിലൊരു കെട്ടി പിടുത്തം. ചായ കുടിക്കൽ, ഉമ്മ വക്കൽ.  ബിജെപി പഴയ ബിജെപി അല്ല.  പിണറായിയും ആന്റണിയും പഴയ ബിജെപി വിരുദ്ധരുമല്ല.  ആകെ കൊള്ളരുതാത്തവനും, ഫാസിസ്റ്റും, ന്യനപക്ഷ വിരുദ്ധനും, കള്ളനും, കോലാപാതകിയുമൊക്കെ മോദി മാത്രം. മോദി.

ഒരുഗതിയും പരഗതിയുമില്ലാതെ മുരളീധരമന്ത്രി (മന്ത്രിയല്ലാത്ത കാലത്ത്) കാസർഗോഡ് മുതൽ കന്യകുമാരി വരെ തേരാ പാരാ നടന്നപ്പോൾ ഒരു മാതൃഭൂമിയും ഇല്ലാരുന്നു. ഒരു മനോരമയും ഇല്ലാരുന്നു.  ലോകം മുഴുവൻ ആനപ്പുറത്തിരുന്നു ഭരിച്ചപ്പോൾ ബി ജെ പി യുടെ ബി പോലും ആന്റണി ഉരുവിട്ടിട്ടില്ല.  ബി ജെ പി ക്കാർ കേരള നിയമസഭാ കാണണമെങ്കിൽ ടിക്കെറ്റെടുത്ത് അകത്തു കയറണമെന്ന് അന്തോണി പുണ്യവാളൻ വച്ച് കാച്ചിയപ്പോൾ വേദന ഉണ്ടായവർ ഇന്ന് തീർച്ചയായും കരഞ്ഞിട്ടുണ്ടാവും.  നല്ലതിനാണ് ചെയ്തതെങ്കിലും ആന്റണിയെപ്പോലൊരാൾ ഇത്ര തിടുക്കത്തിൽ ബി ജെ പി കാർക്ക് ഗുരു ആകുന്നത് സാധാരണ ജനം അംഗീകരിക്കുമോ ആവോ?  അവരാരും ഒരിക്കലും വാജ്പേയിയെയോ, അഡ്‌വാനിയെയോ കാണാൻ വന്നിരുന്നോ ആവോ? 

മോദിയോടൊപ്പം വേദി പങ്കിടില്ല (കായൽ സമ്മേളനം), കുമ്മനം രാജശേഖരന് അവാർഡ് കൊടുക്കില്ല ഈ കലാപരിപാടികൾ അവസാനിച്ചതായി അറിയില്ല.  ഇക്കഴിഞ്ഞ ദിവസവും മോദി വന്നപ്പോൾ പിണറായിയെ ഏഴയൽവക്കത്തു കണ്ടില്ല.  മോദി ഫസിസ്റ്റാണ്.  മോദി അതാണ്. മോദി ഇതാണ്.  ഈ നയങ്ങളിലൊന്നും പിണറായിക്കു മാറ്റമില്ല.  പിന്നെ കേന്ദ്ര മന്ത്രി ഗഡ്ഗരി എന്തിനാണ് ഉച്ചയൂണിനു പോയതെന്ന് ചോദിക്കാൻ ബിജെപി പ്രവർത്തകർക്കവകാശമുണ്ട്.  അതവർ ചോദിക്കുന്നതിൽ തെറ്റ് കാണാനാകില്ല.

ചുരുക്കി പറഞ്ഞാൽ മോദിയാണ് പ്രശ്നം.  മോദിയെ ഒഴിച്ച് നിർത്തിയാൽ എല്ലാം ഭായി ഭായി എന്നാണോ?  ഇതൊക്കെ ബി ജെപിക്കാർ ചോദിക്കുന്നു.  അവരെ കുറ്റം പറയാൻ കഴിയില്ല.  ബി ജെ പി യുടെ കേരളത്തിലെ ഏറ്റവും മുതിർന്ന ശത്രുക്കളാണ് പിണറായിയും, ആന്റണിയുമെന്നാർക്കാനറിയാത്തത്‌? 

No comments:

Powered by Blogger.