അലക്കുകാർക്കും ഇനി ആശ്വസിക്കാം: ചെന്താമര ആവശ്യപ്പെട്ടു ; പ്രധാനമന്ത്രി അംഗീകരിച്ചു

അസംഘടിതരായ അലക്കുകാരുടെ ആവശ്യം പാലക്കാട് തത്തമംഗലം നീലിക്കോട് പുത്തൻകുളം ചാമി നിവാസിലെ ചെന്താമരയാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. അലക്കു തൊഴിലാളികളെ കേന്ദ്ര സർക്കാരിന്റെ അം ആദ്മി ബീമ യോജനയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം.
സംസ്ഥാന സർക്കാരിന് നിവേദനം നല്കിയിട്ടും ഫലമുണ്ടായില്ല, തുടർന്നാണ് ചെന്താമര പ്രധാന മന്ത്രിക്ക് കത്തയച്ചത്. ആം ആദ്മി ബീമ യോജനയിൽ ബീഡിത്തൊഴിലാളികൾ, നെയ്ത്തുകാർ കരകൗശല തൊഴിലാളികൾ തുടങ്ങി 23 പരമ്പരാഗത തൊഴിലാളികൾക്കുള്ള പദ്ധതിയിൽ നിന്ന് അലക്കുകാരെ ഒഴിവാക്കിയത് ചുണ്ടി കാട്ടിയായിരുന്നു കത്ത്.

കത്തിന്റെ അടിസ്ഥാനത്തിൽ അസംഘടിത തൊഴിൽ മേഖലയിൽ പ്പെട്ട അർഹരായ മുഴുൻ തൊഴിലാളികളെയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചെന്താമരക്ക് ഉറപ്പ് നല്കി. അസംഘടിത മേഖലകളിൽ തൊഴിൽ ചെയ്യുന്ന ദാരിദ്യരേഖക്ക് താഴെയുള്ളവർക്കായി നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ്ട് ആം ആദ്മി ബീമ യോജന,
പാലക്കാട്ടെ അലക്കു തൊഴിലാളിയായ ചെന്താമരയുടെ ഇടപെടലിലൂടെ അസംസഘടിതരായ നിരവധി അലക്കു തൊഴിലാളികൾക്കാണ് ആശ്വാസം പകരുന്നത്

No comments:

Powered by Blogger.