ഡോ.നിബുലാൽ വെട്ടൂർ എഴുതിയ കവിത

ഒരു മഴ വന്നെന്റെ 
വാതിലിൽ മുട്ടിവിളിക്കുന്നു. 
ഒരുമിച്ച് പെയ്തു തോരാമെന്ന
മൊഴിയുമായി

ഒരു കാറ്റുവന്നെന്റെ 
കാതിൽ മന്ത്രിക്കുന്നു 
ഉള്ളിലെ ജഠരാഗ്നിയെ 
കെടുത്താനൊരുമിച്ചൊരു 
പാട്ടുപാടാമെന്ന്

വറവുണക്കങ്ങലേറ്റ് 
രോമം കൊഴിഞ്ഞുമെല്ലിച്ച
പുഴ മാടിവിളിക്കുന്നു 
മാറിലൊന്നു ചാടി തിമിർക്കാൻ

Doctor Nibulal 


No comments:

Powered by Blogger.