ശാസ്താംപുറം ചന്തയിലെ അഴുകിയ മാലിന്യ കൂമ്പാരം: കളക്ടർ ഇടപെടണമെന്നാവശ്യപ്പെട്ട് കൗൺസിലറുടെ പരാതി

ചെങ്ങന്നൂർ: ശാസ്താംപുറം ചന്തയിലെ നഗരസഭാ കോംപ്ലക്സിനുള്ളിലെ അഴുകിയ മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്യാൻ കളക്ടർ ഇടപെട്ട് പരിഹാരം കാണണമെന്നാ വശ്യപ്പെട്ട് നഗരസഭാ കൗൺസിലർ പരാതി നൽകി. മാസങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ അഴുകി പുഴുക്കളരിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന്നഗരസഭാ കൗൺസിലർ കെ.ഷിബു രാജൻ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

ചന്തയിലെ മത്സ്യം - മാംസം - പച്ചക്കറി  വ്യാപാരികളും, സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും, ശുചീകരണം നടത്തുന്ന നഗരസഭാ ജീവനക്കാരും കടുത്ത രോഗ ഭീഷണിയിലാണ്.മഴക്കാലമായതോടെ മലിനജലം  വ്യാപര സ്ഥാപനങ്ങളിലേക്ക് ഒഴുകി ഇറങ്ങുന്നതും, കെട്ടിക്കിടക്കുന്നതും പകർച്ചവ്യാധികൾക്ക് സാധ്യതയുണ്ട്. പ്രദേശത്ത് അതിരൂക്ഷമായ ദുർഗന്ധമാണ്.പെരുങ്കുളം പാടത്തെ സമീപവാസികളുടെ എതിർപ്പും, സ്റ്റേഡിയം നിർമ്മാണം നടക്കുന്നതിനാലും മാലിന്യ സംസ്ക്കരണത്തിന് പുതിയ മാർഗ്ഗം കണ്ടെത്തേണ്ടിയിരിക്കുന്നു. നഗരസഭയുടെ എയറോബിക് ബിന്നുകൾ തകർത്ത് 2 മാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതു സംമ്പന്ധിച്ച് ജില്ലാ പോലീസ് മേധാവിയ്ക്ക് താൻ പരാതി നൽകിയിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല. ആയതിനാൽ അടിയന്തിരമായി കളക്ടർ സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ഷിബു രാജൻ നൽകിയ പരാതിയിൽ പറയുന്നു.

No comments:

Powered by Blogger.