രമേശ് ചെന്നിത്തലയെ പടിക്കു പുറത്താക്കും: മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി തന്നെ
നിയമസഭാ ഉപതെരെഞ്ഞെടുപ്പുകൾ കഴിയുന്നതോടെ രമേശ് ചെന്നിത്തല കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ തലപ്പത്തു നിന്ന് പടി ഇറങ്ങിയേക്കും. എല്ലാം മുൻകൂട്ടി കണ്ടു രമേശ് പിന്മാറിയില്ലെങ്കിൽ അതിനുള്ള വഴി എ ഗ്രൂപ് ഒരുക്കും. പണി ഏതാണ്ട് പുരോഗമിക്കുകയാണ്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് ഏതാണ്ട് ഒരു വർഷം മുമ്പ് എടുത്ത തീരുമാനമാണ്. കേരളത്തിൽ നടന്ന സ്ഥാനാർഥി നിർണായ ചടങ്ങുകളെല്ലാം നാടകമായിരുന്നു എന്നാണു രാഷ്ട്രീയ നിരീക്ഷകർ ഇപ്പോൾ വിലയിരുത്തുന്നത്. രമേശ് ചെന്നിത്തലയെ ഒതുക്കാൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം പി സ്ഥാനം മാത്രം മതി. ഇതോടെ കേരളത്തിലെ എല്ലാ രാഷ്ട്രീയ ആലോചനകളിലും രാഹുൽ ഗാന്ധിക്ക് നേരിട്ട് ഇടപെടാനാകും. നിഷ്ക്രിയമായ പ്രതിപക്ഷ നേതാവായാണ് രമേശ് ചെന്നിത്തലയെ കോൺഗ്രസ്സിലെ ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നത്. ഇത്തവണ കോൺഗ്രസ്സ് കേരളത്തിൽ വമ്പൻ വിജയങ്ങൾ നേടിയിട്ടും പ്രതിപക്ഷ നേതാവിന്റെ പേരോ, കഴിവോ ആരും പറഞ്ഞു കേട്ടില്ല. എന്നാൽ ജയ പരാജയങ്ങളുടെ ക്രെഡിറ്റ് എപ്പോഴും മുഖ്യമന്ത്രിക്കോ പ്രതിപക്ഷ നേതാവിനോ അവകാശപ്പെട്ടതായിരിക്കും. എന്നാൽ കോൺഗ്രസ്സിൽ ഇത്തവണ അതുണ്ടായില്ല. ഇത് ആസൂത്രിതമാണ്.
കേരളത്തിൽ കോൺഗ്രസ്സ് വൻ ഭൂരിപക്ഷം നേടിയിട്ടും ഹരിപ്പാട് നടന്ന വോട്ടിങ് പാറ്റേൺ ശ്രദ്ധിക്കേണ്ടതാണ്. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ എന്ത് സംഭവിക്കുമെന്ന് അത് കണ്ടാലറിയാം. ചില കേന്ദ്രങ്ങൾ അതൊരു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയതാണ്. ആ വഴിക്കായാലും രമേശ് ചെന്നിത്തലയെ വെട്ടി വീഴ്ത്താൻ നോക്കും എന്നാണു നിഗമനം.
രമേശ് ചെന്നിത്തല പോലെ ഉയർന്നു വരാൻ ഇടയുള്ള നേതാവാണ് കെ മുരളീധരൻ. മുരളിയേയും വടകരയിൽ സ്ഥാനാർഥി ആക്കി ഒതുക്കി. ഇനി ഉമ്മൻ ചാണ്ടിക്ക് മുന്നിലുള്ളത് എ കെ ആന്റണി ആണ്. അദ്ദേഹം കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നത് ഉമ്മൻചാണ്ടിക്ക് അത്ര താല്പര്യമുള്ള വിഷയമല്ല. മടങ്ങി വന്നാലും ഇനി ഒരങ്കത്തിന് അദ്ദേഹത്തിന് ബാല്യമില്ല. എന്നാൽ ആന്റണി കേരള രാഷ്ട്രീയത്തിൽ വീണ്ടും പിടി മുറുക്കിയാൽ രാഹുൽ ഗാന്ധി - ഉമ്മൻ ചാണ്ടി ബന്ധത്തിനെ അത് ബാധിക്കും.
എന്തായാലും അടുത്ത തെരെഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാനുള്ള എല്ലാ വിദ്യകളും ഉമ്മൻ ചാണ്ടി പ്രയോഗിക്കുന്നുണ്ട്. ഒരിടക്കാലത്തു കോൺഗ്രസ്സിന്റെ ശക്തി മുഴുവൻ ആവാഹിക്കപെട്ടവരെയെല്ലാം വിദഗ്ധമായാണ് ഒഴിവാക്കിയത്. എം ഐ ഷാനവാസ് മരണം കൊണ്ട് മായ്ക്കപ്പെട്ടു. കെ മുരളീധരനും, കെ സുധാകരനും എം പി ആയി പോയി. നേരെ വാ നേരെ പോ മുല്ലപ്പള്ളി സ്റ്റൈൽ ആർക്കു ഒരു ദോഷവും ചെയ്യാൻ പോകുന്നില്ല.
അതെ സമയം അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പ് എൽ ഡി എഫിനും, യു ഡി എഫിനും വലിയ തലവേദനയാകും. ബി ജെ പി അഞ്ചോ ആറോ സീറ്റുകൾ നേടിയാൽ ആരാകും മന്ത്രി സഭ രൂപീകരിക്കുക എന്നത് പറയാൻ കഴിയില്ല. ബി ജെ പി അവരുടെ സർവ്വ അധികാരങ്ങളും ബന്ധങ്ങളും നിയമസഭാ തെരെഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്നത് തീർച്ചയാണ്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു പതിനച്ചോളാം സീറ്റുകളിൽ ബി ജെ പി അചിന്ത്യമായ കഴിവ് പ്രയോഗിക്കും. എങ്കിൽ കേരള രാഷ്ട്രീയം മുഴുവൻ അപ്പാടെ മാറി മറയും.
സ്പെഷ്യൽ റിപ്പോർട്ട്
No comments: