നിപ ആശങ്കകൾ വീണ്ടും .യുവാവിന്റെ പരിശോധനഫലം ഉച്ചയോടെ
നിപ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ ചികിത്സയിലുള്ള യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലംഇന്ന് ഉച്ചയോടെ ലഭിക്കും. പുണെ വൈറോളജി ഇൻസ്റ്റിട്യൂട്ടിലെക്കു അയച്ച രക്ത സാമ്പിളുകളുടെ പരിശോധന ഫലമാണ് വരാനുള്ളത് .അതേ സമയം നിപ സ്ഥിതീകരിച്ചു എന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു .നിപ സ്ഥിതീകരിക്കാത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപെട്ടു വ്യാജ പ്രചരണം നടത്തരുത് എന്നും സർക്കാർ നിർദേശം നൽകി .നിപ സംശയിക്കുന്ന യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .കൊച്ചിയിൽ ഇന്ന് ആരോഗ്യ വകുപ്പ് ഉന്നത തല യോഗം ചേരും
No comments: