പൊലീസിൽ സമഗ്ര അഴിച്ചുപണി, പുതിയ കമ്മീഷണറേറ്റുകൾ രൂപീകരിച്ചു

തിരുവനന്തപുരം: ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊച്ചി കമ്മീഷണറേറ്റുകൾ രൂപീകരിച്ചു. പുതിയ തിരുവനന്തപുരം കമ്മീഷണറേറ്റിലെ കമ്മീഷണറായി ഐജി ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. നിലവിൽ തിരുവനന്തപുരം റേഞ്ച് ഐ.ജിയായിരുന്നു ദിനേന്ദ്ര കശ്യപ്. ഐ.ജി വിജയ് സാഖറേയേക്കാണ് കൊച്ചി കമ്മീഷണറേറ്റിന്റെ ചുമതല. സാഖ്‌റേ കൊച്ചി റേഞ്ച് ഐ.ജിയായിരുന്നു. കമ്മീഷണറേറ്റ് രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവിൽ ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രി ഒപ്പിട്ടു.

ഇനിമുതൽ സംസ്ഥാന പൊലീസ് മേധാവിക്ക് കീഴിലെ ഒരു എ.ഡി.ജി.പിക്കായിരിക്കും ക്രമസമാധാന ചുമതല. എ.ഡി.ജി.പിക്ക് കീഴിൽ വടക്ക്‌തെക്ക് മേഖലയിൽ രണ്ട് ഐ.ജിമാരും ഇവർക്ക് താഴെ നാല് റേഞ്ച് ഡി.ഐ.ജിമാരുമാണുണ്ടാകുക. ഷേക് ദർവേഷ് സാഹിബാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. മനോജ് ഏബ്രാഹാം പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാകും. ദക്ഷിണ മേഖലാ ഐജിയായി എം.ആർ. അജിത്ത്കുമാറിനെയും ഉത്തരമേഖലാ ഐജിയായി അശോക് യാദവിനെയും നിയമിച്ചു.
എക്‌സൈസ് കമീഷണറായ ഋഷിരാജ്സിംഗ് ജയിൽ മേധാവിയാകും. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജിപിയായിരുന്ന ആനന്തകൃഷ്ണൻ എക്‌സൈസ് കമീഷണറാകും. നിലവിലെ ജയിൽ മേധാവി ഡി.ജി.പി ആർ. ശ്രീലേഖയെ സോഷ്യൽ പൊലീസിംഗ് ആൻഡ് ട്രാഫിക് ആയി നിയമിച്ചു. എ.ഡി.ജി.പി പത്മകുമാറിനെ കോസ്റ്റൽ പൊലീസിലേക്കും ടോമിൻ.ജെ.തച്ചങ്കരിയെ ബറ്റാലിയൻ ഡി.ജി.പിയായും നിയമിച്ചു. എ.ഡി.ജി.പി ബി.സന്ധ്യയാണ് കേരള പൊലീസ് അക്കാഡമി ട്രെയിനിംഗ് എ.ഡി.ജി.പി. നിലവിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന സഞ്ജയ് കുമാർ ഗുരുദിൻ തിരുവന്തപുരം റേഞ്ച് ഡി.ഐ.ജിയാവും. തിരുവന്തപുരം അഡീഷണൽ സിറ്റി കമീഷണറുടെ ചുതമലയും ഇദ്ദേഹത്തിനായിരിക്കും

No comments:

Powered by Blogger.