ശബരിമലയിൽ യുവതി പ്രവേശം പാടില്ലെന്ന്‌ വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങൾ കണക്കിലെടുത്ത് യുവതി പ്രവേശനം പാടില്ലെന്ന് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. റിവ്യൂ പെറ്റീഷൻ വിധി വരുന്നവരെ എടുത്ത് ചാടേണ്ട കാര്യമില്ല. സുപ്രീം കോടതി വിധി നടപ്പാക്കിയതിൽ സർക്കാരിന് വീഴ്ച പറ്റി. എന്നാൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയിൽ മാത്രം ആരോപിക്കുന്നത് ശരിയല്ല.

തോൽ‌വിയിൽ ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തമുണ്ട്. മുന്നണിക്ക് തിരിച്ചുവരാൻ കഴിയണമെങ്കിൽ, നഷ്ടപ്പെട്ട പിന്നോക്കാഭിമുഖ്യം തിരിച്ച് പിടിക്കണം. നവോത്ഥാന മൂല്യങ്ങൾ തകർന്ന് തരിപ്പണമായി. അത് പുന:സ്ഥാപിക്കാനുള്ള നവോത്ഥാന സമിതിയിൽ ഭിന്നതയില്ലെന്നും
വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

No comments:

Powered by Blogger.